Thursday, March 19, 2026 Last Updated 38 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 Jan 2026 11.35 PM

പുനര്‍ജനി അന്വേഷണത്തില്‍ പ്രതിപക്ഷത്തിന്‌ അങ്കലാപ്പ്‌: ബിനോയ്‌ വിശ്വം

കട്ടപ്പന: വി.ഡി. സതീശനെതിരായ പുനര്‍ജനി അന്വേഷണത്തില്‍ പ്രതിപക്ഷത്തിന്‌ അങ്കലാപ്പെന്നു ബിനോയ്‌ വിശ്വം. പുനര്‍ജനിയെപ്പറ്റി ഒരു വാക്ക്‌ വന്നപ്പോള്‍തന്നെ കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പുകളും ഒന്നായി. ആ പാര്‍ട്ടിയില്‍ ഇപ്പോള്‍ അങ്കലാപ്പാണ്‌. പുനര്‍ജനിയുടെ ഫലമായി അന്വേഷണം ഉണ്ടായാല്‍ ആരൊക്കെ പിടിക്കപ്പെടുമെന്ന്‌ അവര്‍ക്കറിയില്ല. എന്നാല്‍, അത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ഒന്നായി ബാധിക്കുമെന്ന്‌ അവര്‍ക്കറിയാം. അതുകൊണ്ടുമാത്രമാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ഈ അങ്കലാപ്പ്‌. എല്‍.ഡി.എഫിന്‌ ഇലക്ഷന്‍ സ്‌റ്റണ്ടിന്റെ കാര്യമില്ല. ജനങ്ങളെ കണ്ട്‌ മുന്നോട്ടുപോകാനുള്ള ഉറപ്പ്‌ എല്‍.ഡി.എഫിനുണ്ട്‌. അതുകൊണ്ട്‌ ഉറപ്പായും എല്‍.ഡി.എഫ്‌. മൂന്നാമൂഴത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം പ്രളയം തകര്‍ത്ത പറവൂരിനെ റീബില്‍ഡ്‌ ചെയ്‌തതിന്‌: സതീശന്‍

ബത്തേരി: പ്രളയം തകര്‍ത്ത പറവൂരിനെ റീബില്‍ഡ്‌ ചെയ്‌തതിനാണ്‌ പുനര്‍ജനിക്കെതിരേയുള്ള അന്വേഷണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍. സി.ബി.ഐയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നും തന്നെ അറസ്‌റ്റ്‌ ചെയ്യിക്കണമെന്നുമാണ്‌ സി.പി.എമ്മും സര്‍ക്കാരും ആഗ്രഹിക്കുന്നതെങ്കില്‍ അതു ചെയ്യട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

Ads by Google
Monday 05 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google