Thursday, March 19, 2026 Last Updated 39 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 Jan 2026 11.35 PM

കരുവന്നൂര്‍ തട്ടിപ്പ്‌: ഏഴു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക്‌ തട്ടിപ്പുകേസില്‍ പ്രതികളായ ഏഴു മുന്‍ ബോര്‍ഡ്‌ അംഗങ്ങളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.
2001-നും 2011-നും ഇടയില്‍ ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നവരാണു മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്‌. തങ്ങളുടെ ഭരണകാലയളവില്‍ നിക്ഷേപകര്‍ക്ക്‌ സാമ്പത്തിക നഷ്‌ടം ഉണ്ടായിട്ടില്ലെന്നും ബാങ്കിന്റെ നയപരമായ തീരുമാനങ്ങളില്‍ നേരിട്ട്‌ ഇടപെട്ടിട്ടില്ലെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം. എന്നാല്‍, അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച ജസ്‌റ്റിസ്‌ അമാനുള്ള അധ്യക്ഷനായ ബെഞ്ച്‌, ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അന്വേഷണത്തില്‍ പ്രതികളുടെ പങ്കാളിത്തം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്‌തമാക്കി. ഇതോടെ പ്രതികളെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്യുന്നതിനുള്ള തടസം നീങ്ങി.

Ads by Google
Monday 05 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google