Thursday, March 19, 2026 Last Updated 1 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 Jan 2026 11.35 PM

പ്രതിപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ചെറുക്കും: മുസ്ലിംലീഗ്‌

കോഴിക്കോട്‌: പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അവരുടെ പ്രതിച്‌ഛായ തകര്‍ക്കുന്ന ഫാസിസ്‌റ്റ്‌ ശൈലിയാണ്‌ കേരളത്തില്‍ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ പിന്തുടരുന്നതെന്നും എല്ലാ അന്വേഷണ ഏജന്‍സികളും കോടതിയും തെളിവില്ലെന്ന്‌ പറഞ്ഞ്‌ തള്ളിക്കളഞ്ഞ കേസില്‍ പ്രതിപക്ഷ നേതാവിനെതിരേ സി.ബി.ഐ. അന്വേഷണത്തിന്‌ ശിപാര്‍ശ ചെയ്‌ത കേരള സര്‍ക്കാര്‍ നടപടി അങ്ങേയറ്റം ലജ്‌ജാവഹമാണെന്ന്‌ കോഴിക്കോട്‌ ചേര്‍ന്ന മുസ്ലിംലീഗ്‌ സംസ്‌ഥാന സമിതി വര്‍ക്കിങ്‌് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ടുള്ള പ്രതികാര രാഷ്‌ട്രീയം എന്നതിലുപരി കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കല്‍ ശൈലിയും അധികാര ദുര്‍വിനിയോഗവും അതുപോലെ പിന്തുടരുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തത്‌. രാഷ്‌്രടീയ കേരളം ഈ നാണംകെട്ടകളികള്‍ തള്ളിക്കളയുക തന്നെ ചെയ്ും. കേന്ദ്ര ഏജന്‍സികള്‍ തങ്ങളെ വേട്ടയാടുന്നു എന്ന്‌ ആരോപിക്കുന്നവര്‍ തന്നെ കേന്ദ്ര ഏജന്‍സിയെ കേരള ത്തിലേക്ക്‌ ക്ഷണിക്കുന്ന വൈരുദ്ധ്യം ജനങ്ങള്‍ക്ക്‌ മനസിലാകും.
സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയായ വിജിലന്‍സ്‌ തന്നെ ക്ലീന്‍ചിറ്റ്‌ നല്‍കിയ കേസ്‌ വീണ്ടും കുത്തിപ്പൊക്കാനുള്ള ശ്രമം വാര്‍ത്തകള്‍ സ്യഷ്‌ടിച്ച്‌ അപകര്‍ത്തിപ്പെടുത്തുക എന്നത്‌ മാത്രമാണ്‌. ഇത്തരം നീക്കങ്ങളെ പ്രതിപക്ഷം ഒറ്റക്കെട്ടായി ചെറുക്കുമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Ads by Google
Monday 05 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google