Thursday, March 19, 2026 Last Updated 38 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 Jan 2026 11.35 PM

ആനന്ദബോസ്‌ പറയുന്നതില്‍ വാസ്‌തവമില്ലെന്ന്‌ സുകുമാരന്‍നായര്‍

ചങ്ങനാശേരി: മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചനയ്‌ക്ക്‌ അനുമതി നിഷേധിച്ചതായി പശ്‌ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്‌ പറയുന്നതില്‍ യാതൊരു വാസ്‌തവുമില്ലെന്ന്‌ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍.
'എല്ലാ ദിവസവും രാവിലെയും വൈകിട്ടും മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചനയ്‌ക്ക്‌ എല്ലാവര്‍ക്കും അവസരമുണ്ട്‌. ഈ സമയത്ത്‌ എത്തുന്നവര്‍ അനുമതി വാങ്ങിയാണു പുഷ്‌പാര്‍ച്ചന നടത്തുന്നത്‌. അനുവാദം വാങ്ങാനായി വാച്ചര്‍ എത്തുമ്പോള്‍ കൂടെപോവുകയോ ഉത്തരവാദിതത്വപ്പെട്ടവരെ കൂടെ അയയ്‌ക്കുകയോ ചെയ്‌തു പുഷ്‌പാര്‍ച്ചനയ്‌ക്കു സൗകര്യമൊരുക്കുകയാണു ചെയ്യുന്നത്‌. എന്‍.എസ്‌.എസില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കുകയും സന്തോഷത്തോടെ മടക്കുകയുമാണു ചെയ്‌തത്‌. പുഷ്‌പാര്‍ച്ചന നടത്തണമെന്ന്‌ ആനന്ദബോസ്‌ പറയുകയോ അനുവാദം നിഷേധിക്കുകയോ ചെയ്‌തതായ ഒരു സംഭവം എന്റെ ഓര്‍മ്മയിലില്ല'- സുകുമാരന്‍നായര്‍ പറഞ്ഞു.

Ads by Google
Monday 05 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google