Thursday, March 19, 2026 Last Updated 39 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 Jan 2026 11.35 PM

തൃപ്പൂണിത്തുറയില്‍ ബി.ജെ.പിക്ക്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരില്ല

തൃപ്പൂണിത്തുറ: നഗരസഭാ ഭരണം പിടിച്ചെങ്കിലും സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റ്‌ ചെയര്‍മാന്‍മാരെ ആരെയും ജയിപ്പിക്കാനാകാതെ ബി.ജെ.പി. ആകെയുള്ള 53 കൗണ്‍സില്‍ അംഗങ്ങളില്‍ 21 പേരാണു ബി.ജെ.പിക്കുള്ളത്‌. ഇടതുമുന്നണിയ്‌ക്ക് 20, യു.ഡി.എഫിന്‌ 12 അംഗങ്ങള്‍ വീതവും. ഇന്നലെ നടന്ന സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരുടെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും കോണ്‍ഗ്രസും പരസ്‌പര ധാരണയോടെ അവരുടെ അംഗങ്ങള്‍ക്ക്‌ വോട്ടു രേഖപ്പെടുത്തുകയായിരുന്നു.
സി.പി.എമ്മിന്‌ വികസന കാര്യം, ക്ഷേമകാര്യം, വിദ്യാഭ്യാസം എന്നിങ്ങനെ മൂന്നു സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരെ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന്‌ പൊതുമരാമത്ത്‌, ആരോഗ്യം എന്നെ രണ്ടു സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്മാരെ ലഭിച്ചു. സ്‌ഥിരം പദവിയായ ധനകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ മാത്രമാണ്‌ ബി.ജെ.പിക്കുള്ളത്‌. സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്മാരെ ബി.ജെ.പിക്ക്‌ ലഭിക്കാത്ത സാഹചര്യത്തില്‍ തൃപ്പൂണിത്തുറ നഗരസഭാ ഭരണം അനിശ്‌ചിതത്വത്തിലാകും. വികസന പദ്ധതികള്‍ നടപ്പിലാക്കുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. ഇത്‌ നഗരസഭാ ഭരണത്തെ ബാധിക്കുമെന്നാണു സൂചന.

Ads by Google
Monday 05 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google