കോഴിക്കോട്: സ്വതന്ത്ര പരമാധികാര രാഷ്ര്‌ടങ്ങള്‍ക്കെതിരെയുള്ള അമേരിക്കയുടെ കൈയേറ്റങ്ങളെ ലോകം കൈയുംകെട്ടി നോക്കി നില്‍ക്കരുതെന്ന് കേരളയാത്ര ക്യാപ്‌റ്റന്‍ ഗ്രാന്റ് മുഫ്‌തി എ.പി.അബൂബക്കര്‍ മുസ്‌്ലിയാര്‍. ഇനി ഇതനുവദിക്കരുത്. ഇന്ത്യ ഇതിനെതിരായി ശബ്‌ദിക്കണം. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കണം.വെനസ്വേലക്ക് നേരെയുള്ള ഏകപക്ഷീയ അക്രമങ്ങള്‍ ഒരുനിലക്കും അംഗീകരിക്കാന്‍ കഴിയില്ല. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ കേരളയാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളയാത്ര നാലാം ദിവസം കാന്തപുരത്തിന്റെ ജന്മനാടായ പൂനൂരില്‍ നിന്ന് യാത്ര ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ സുന്നീ നേതാക്കളും നൂറുക്കണക്കിന് ജനങ്ങള്‍ കാന്തപുരത്തെയും യാത്രാ സംഘത്തെയും സ്വീകരിച്ചു. . സച്ചിന്‍ദേവ് എം.എല്‍.എ, പി.ടി.എ.റഹീം എം.എല്‍.എ. തുടങ്ങിയവരും പങ്കെടുത്തു. കോഴിക്കോട്ടെക്കുള്ള യാത്രയില്‍ വഴിയോരങ്ങളില്‍ കാന്തപുരത്തെ അഭിവാദ്യം ചെയ്‌തുകൊണ്ട് പ്രവര്‍ത്തകര്‍ അണി നിരന്നു. കോഴിക്കോട് റാലിയും സെന്റിനറി ഗാര്‍ഡ് പരേഡും നടന്നു. മുതലക്കുളത്ത് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നടന്ന സ്വീകരണ സമ്മേളനത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി.സയ്ിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനനടത്തി. കൊടമ്പുഴ ബാവ മുസ്ലിയാരുടെ അധ്യക്ഷതയില്‍ നടന്ന ജോണ്‍ ബ്രിട്ടാസ് എംപി ഉദ്‌ഘാടനം ചെയ്‌തു. ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ അനുഗ്രഹപ്രഭാഷണം നടത്തി.പൊന്‍മള അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ യാത്ര ഉപനായകരായ സയ്ിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്‌ദുറഹ്‌മാന്‍ സഖാഫി പ്രസംഗിച്ചു. എം.കെ. രാഘവന്‍ എം.പി, അഹ്‌മദ് ദേവര്‍കോവില്‍ എം.എല്‍.എ, പി.ടി.എ റഹീം എം.എല്‍.എ, ലിന്റോ ജോസഫ് എം.എല്‍.എ., കോഴിക്കോട് മേയര്‍ ഒ.സദാശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഹുസൈന്‍ സഖാഫി, മുസ്‌തഫ പി എറയ്‌ക്കല്‍ പ്രമേയ പ്രഭാഷണം നടത്തി.
കൈദപ്രം ദാമോദരന്‍ നമ്പൂതിരി, എ.പി. അബ്‌ദുല്‍ കരീം ഹാജി, കേരള വര്‍മ്മ സാമൂതിരി രാജ, റവ.ഡോ. റോയ്‌സ് മനോജ്, സ്വാമി ഉജ്‌ജാലാനന്ദ , ഉമ്മര്‍ പാണ്ടിശാല, എം. മെഹബൂബ്, അഡ്വ.പി.ഗവാഫ്, അബൂബക്കര്‍ ഹാജി ,ഡോ.അബ്‌ദുല്‍ ഹക്കീം അസ്‌ഹരി പ്രസംഗിച്ചു. ജി അബൂബക്കര്‍ സ്വാഗതവും അഫ്‌സല്‍ കൊളാരി നന്ദിയും പറഞ്ഞു.അഞ്ചിന് കല്‍പ്പറ്റ, ആറ് ഗൂഡല്ലൂര്‍, ഏഴ് അരീക്കോട്, 08 തിരൂര്‍, 09 ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈന്‍ ൈഡ്രവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 15 ന് കൊല്ലം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. 16ന് വൈകുന്നേരം 05 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനം.