Thursday, March 19, 2026 Last Updated 38 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.39 PM

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ തീപിടിത്തം

uploads/news/2026/01/819098/k5.jpg

തൃശൂര്‍: റെയില്‍വേ സ്‌റ്റേഷനിലെ ബൈക്ക്‌ പാര്‍ക്കിങ്‌ സ്‌ഥലത്ത്‌ ഇന്നലെ പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ മുന്നൂറോളം ബൈക്കുകള്‍ കത്തിനശിച്ചു. അഗ്‌നി രക്ഷാസേനയുടെയും റെയില്‍വേ അധികൃതരുടെയും സമയോചിത ഇടപെടലിലൂടെ വലിയ ദുരന്തം ഒഴിവായി.
ഇന്നലെ രാവിലെ ഏകദേശം 5.40 നാണ്‌ ഇലക്‌ട്രിക്‌ ലൈനില്‍ നിന്നു തീ പടര്‍ന്നത്‌. ആദ്യം ഒന്നോ രണ്ടോ ബൈക്കുകളിലേക്കു പടര്‍ന്ന തീ പിന്നീട്‌ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിനോട്‌ ചേര്‍ന്നുള്ള റെയില്‍വേ ബൈക്ക്‌ പാര്‍ക്കിങ്‌് ഏരിയയിലേക്കു വ്യാപിച്ചു. ഷീറ്റ്‌ കൊണ്ട്‌ മറച്ചിട്ടിരുന്ന ഇവിടെ അഞ്ഞൂറിലധികം ബൈക്കുകളുണ്ടായിരുന്നു. വാഹനങ്ങളിലെല്ലാം ഇന്ധനമുള്ളതിനാല്‍ തീ അണയ്‌ക്കുന്നത്‌ ശ്രമകരമായിരുന്നു.
സമീപത്തെ മരത്തിലേക്കും ഒരു തീവണ്ടി എന്‍ജിനിലേക്കും തീ പടര്‍ന്നു. തിരുവനന്തപുരം ഡിവിഷനില്‍പ്പെട്ട എന്‍ജിന്റെ ഒരു വശം കത്തി നശിച്ചെങ്കിലും അഗ്‌നിരക്ഷാ സേന ഉടന്‍ തീ അണച്ചു. എന്‍ജിന്‍ പൊട്ടിത്തെറിക്കാനുള്ള സാഹചര്യം ഒഴിവായതോടെ വന്‍ ദുരന്തമാണ്‌ ഒഴിവായത്‌.
തീ റെയില്‍വേ സിഗ്‌നല്‍ റൂമിലേക്കു പടര്‍ന്നിരുന്നെങ്കില്‍ സംസ്‌ഥാനത്തെ മുഴുവന്‍ ട്രെയിന്‍ ഗതാഗതവും സ്‌തംഭിക്കുമായിരുന്നുവെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി.
എന്നാല്‍ സിഗ്‌നല്‍ സംവിധാനം അഗ്‌നി രക്ഷാ സേനയും റെയില്‍വേ ഉദ്യോഗസ്‌ഥരും ചേര്‍ന്ന്‌ ഉടന്‍ തന്നെ സുരക്ഷിതമാക്കി

Ads by Google
Sunday 04 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
Ads by Google