Thursday, March 19, 2026 Last Updated 39 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.39 PM

കെ-ടെറ്റ്‌ വിധിക്കെതിരേ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി

uploads/news/2026/01/819096/k3.jpg

തിരുവനന്തപുരം: അധ്യാപക നിയമനത്തിനും പ്രമോഷനും അധ്യാപക യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരേ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്‌തതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പ്രത്യേകതകളും അധ്യാപകരുടെ പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത്‌ വിധി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. നിലവിലെ വിധി നടപ്പിലാക്കിയാല്‍ സംസ്‌ഥാനത്തെ ഏകദേശം 50,000ത്തോളം അധ്യാപകരുടെ ജോലിയെ ബാധിക്കാന്‍ സാധ്യതയുണ്ട്‌. വര്‍ഷങ്ങളായി സേവനമനുഷ്‌ഠിക്കുന്ന അധ്യാപകരെ സംരക്ഷിക്കേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്‌.
കെ-ടെറ്റ്‌ നിലവില്‍ വരുന്നതിനു മുമ്പ്‌ തന്നെ കേരളം വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും രാജ്യത്ത്‌ ഒന്നാമതാണ്‌. അതിനാല്‍ തന്നെ, കെ-ടെറ്റ്‌ ഇല്ലാത്ത അധ്യാപകര്‍ യോഗ്യരല്ല എന്ന വാദംകേരളത്തിന്റെ സാഹചര്യത്തില്‍ നിലനില്‍ക്കില്ല. 2012-ല്‍ കെടെറ്റ്‌ നടപ്പിലാക്കുന്നതിനു മുന്‍പ്‌ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക്‌ അക്കാലത്ത്‌ ഈ യോഗ്യത നേടാനുള്ള അവസരം ഉണ്ടായിരുന്നില്ല. അതിനാല്‍, 2012 മാര്‍ച്ച്‌ 31ന്‌ മുന്‍പ്‌ സര്‍വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക്‌ കെ-ടെറ്റ്‌ നിര്‍ബന്ധമാക്കരുത്‌ എന്നും, വിരമിക്കല്‍ വരെ തുടരാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

Ads by Google
Sunday 04 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
Ads by Google