Thursday, March 19, 2026 Last Updated 2 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.39 PM

ഗാന്ധിഭവന്‍ ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ്‌ ജഗതി ശ്രീകുമാറിന്‌ സമ്മാനിച്ചു

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന ചലച്ചിത്രതാരം ടി.പി. മാധവന്റെ ഒന്നാം
ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഗാന്ധിഭവന്‍ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ്‌ നടന്‍ ജഗതി ശ്രീകുമാറിനു സമ്മാനിച്ചു.
25,000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ്‌ ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനകള്‍ക്കുള്ളതാണ്‌.
ഗാന്ധിഭവന്‍ സ്‌ഥാപകനും മാനേജിങ്‌ ട്രസ്‌റ്റിയുമായ പുനലൂര്‍ സോമരാജന്‍ ജഗതി ശ്രീകുമാറിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി അവാര്‍ഡ്‌ സമ്മാനിച്ചു. ജഗതി ശ്രീകുമാറിന്റെ 75-ാം ജന്മദിനം കേക്ക്‌ മുറിച്ച്‌ കുടുംബാംഗങ്ങളോടൊപ്പം അദ്ദേഹം ആഘോഷിക്കുകയും ചെയ്‌തു.
ഗാന്ധിഭവന്‍ ഭാരവാഹികളായ ജി. ഭുവനചന്ദ്രന്‍, വിന്‍സെന്റ്‌ ഡാനിയേല്‍, മണക്കാട്‌ രാമചന്ദ്രന്‍, ജഗതി ശ്രീകുമാറിന്റെ പത്‌നി ശോഭ, മക്കളായ രാജ്‌കുമാര്‍, പാര്‍വതി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
നടനും സംവിധായകനും നിര്‍മാതാവുമായ മധുവിനും ഗാന്ധിഭവന്‍ ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ്‌ സമ്മാനിക്കും.
നാളെ ഉച്ചകഴിഞ്ഞ്‌ മൂന്നു മണിക്ക്‌ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തിയായിരിക്കും അവാര്‍ഡ്‌ സമ്മാനിക്കുകയെന്ന്‌ ഗാന്ധിഭവന്‍ ഭാരവാഹികള്‍ അറിയിച്ചു.

Ads by Google
Sunday 04 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
Ads by Google