Thursday, March 19, 2026 Last Updated 1 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.39 PM

ഇരിക്കുന്ന കസേരയുടെ മഹത്വം വെള്ളാപ്പള്ളി മനസിലാക്കണം: മന്ത്രി ഗണേഷ്‌ കുമാര്‍

തിരുവനന്തപുരം: എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ചു മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍. ജാതി ചോദിക്കുകയും പറയുകയും ചെയ്യരുതെന്ന്‌ പറഞ്ഞ ഗുരു ഇരുന്ന കസേരയിലാണ്‌ വെള്ളാപ്പള്ളി ഇരിക്കുന്നത്‌.ആ കസേരയുടെ മഹത്വം മനസിലാക്കണം. ലോകത്ത്‌ ആരെയുംതിരുത്താനാകില്ല. സ്വയം തിരിച്ചറിയുക എന്നതാണ്‌ പ്രധാനം. അവനവനാണ്‌ വകതിരിവ്‌ കാണിക്കേണ്ടത്‌.-ഗണേഷ്‌ കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന്‌ വെള്ളാപ്പള്ളി വിളിച്ചത്‌ വിവാദമായിരുന്നു.ഇതിനു പിന്നാലെയാണ്‌ പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്‌.

Ads by Google
Sunday 04 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
Ads by Google