Thursday, March 19, 2026 Last Updated 3 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.37 PM

ശസ്‌ത്രക്രിയ കൂടാതെ വാല്‍വ്‌ മാറ്റിവച്ച്‌ മാര്‍ സ്ലീവാ മെഡിസിറ്റി

പാലാ: ഗുരുതരമായ അയോര്‍ട്ടിക്‌ സ്‌റ്റെനോസിസ്‌ ഹൃദ്‌രോഗം ബാധിച്ച 77 കാരിക്ക്‌ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക്‌ വാല്‍വ്‌ ഇംപ്ലാന്റേഷന്‍ വിജയകരമായി നടത്തി. അമയന്നൂര്‍ സ്വദേശിനിയ്‌ക്കാണ്‌ ഏറെ സങ്കീര്‍ണമായ ചികിത്സ നടത്തിയത്‌.
ഗുരുതര ശ്വാസംമുട്ടല്‍, ക്ഷീണം എന്നിവയെ തുടര്‍ന്നാണ്‌ 77 കാരി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സ തേടിയത്‌. തുടര്‍ന്നു നടത്തിയ വിശദമായ പരിശോധനയിലാണ്‌ അയോര്‍ട്ടിക്‌ വാല്‍വിന്റെ ഗുരുതരമായ ചുരുങ്ങല്‍ കണ്ടെത്തിയത്‌. സാധാരണ നിലയിലുള്ള ഓപ്പണ്‍-ഹാര്‍ട്ട്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ രോഗിയുടെ ആരോഗ്യനില അനുകൂലമല്ലെന്ന്‌ വിലയിരുത്തിയതിനെ തുടര്‍ന്ന്‌ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. രാജീവ്‌ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഹൃദ്‌രോഗ വിദഗ്‌ധരുടെ സംഘം ടാവി ചികിത്സയ്‌ക്ക്‌ തീരുമാനം എടുക്കുകയായിരുന്നു.
കാലിലെ രക്‌തധമനിയില്‍ വളരെ ചെറിയൊരു മുറിവ്‌ വഴിയായിരുന്നു ടാവി ചികിത്സ നടത്തിയത്‌. പുതിയ വാല്‍വ്‌ വിജയകരമായി സ്‌ഥാപിച്ചതോടെ അത്‌ ഉടന്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുതിര്‍ന്ന രോഗികള്‍ക്ക്‌ ടാവി കൂടുതല്‍ സുരക്ഷിതവും ഫലപ്രദവുമായ പരിഹാരമാണെന്ന്‌ ചികിത്സയ്‌ക്ക്‌ നേതൃത്വം നല്‍കിയ ഡോ. രാജീവ്‌ ഏബ്രഹാം പറഞ്ഞു. കാര്‍ഡിയാക്‌ സയന്‍സസ്‌ വിഭാഗം മേധാവി ഡോ. രാംദാസ്‌ നായിക്‌, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ജെയിംസ്‌ തോമസ്‌, ഡോ. ബിബി ചാക്കോ ഒളരി, കാര്‍ഡിയാക്‌ അനസ്‌തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. നിതീഷ്‌ പി.എന്‍, കാര്‍ഡിയോ തൊറാസിക്‌ ആന്‍ഡ്‌ വാസ്‌കുലര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. കൃഷ്‌ണന്‍ സി. എന്നിവരും ശസ്‌ത്രക്രിയയുടെ ഭാഗമായി. രോഗിയുടെ കുടുംബാംഗങ്ങള്‍ ആശുപത്രി അധികൃതര്‍ക്കും ചികിത്സാ സംഘത്തിനും നന്ദി അറിയിച്ചു.

Ads by Google
Saturday 03 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google