Thursday, March 19, 2026 Last Updated 45 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.37 PM

നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക്‌ പ്രാധാന്യം നല്‍കും: കെ.സി. വേണുഗോപാല്‍

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്‌ഥാനാര്‍ഥി നിര്‍ണയ പ്രക്രിയ കോണ്‍ഗ്രസ്‌ ഉടന്‍ ആരംഭിക്കുമെന്ന്‌ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കര്‍ണാടക തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച രീതിയില്‍ തന്നെയായിരിക്കും കേരളത്തിലും കാര്യങ്ങള്‍ മുന്നോട്ടു പോകുക. ഏറ്റവും ശക്‌തമായ രീതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയെ സജ്‌ജമാക്കുന്ന ക്യാമ്പായിരിക്കും വയനാട്ടില്‍ നടത്തുന്നത്‌. ദുരിതം സമ്മാനിച്ച സര്‍ക്കാരില്‍നിന്ന്‌ കേരളജനതയുടെ മോചനമാണ്‌ കോണ്‍ഗ്രസിന്റെ ലക്ഷ്യം. കോണ്‍ഗ്രസ്‌ വയനാട്ടില്‍ വാഗ്‌ദാനം ചെയ്‌ത വീടുകളുടെ സ്‌ഥലം രജിസ്‌ട്രേഷന്‍ ഇതിനകം നടന്നുകഴിഞ്ഞു. വരും ദിവസങ്ങളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

Ads by Google
Saturday 03 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google