Thursday, March 19, 2026 Last Updated 39 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.37 PM

കൊടുങ്ങല്ലൂര്‍ മുതല്‍ തിരുവനന്തപുരം വരെ സന്ദേശയാത്ര

കൊച്ചി: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ 70-ാം വാര്‍ഷിക പരിപാടികളുടെ സമാപനംകുറിച്ച്‌ 19ന്‌ കൊല്ലത്ത്‌ അവകാശ പ്രഖ്യാപന റാലിയും മഹാസമ്മേളനവും നടത്തും. ഇതിന്റെ പ്രചാരണാര്‍ഥം ഇന്നുമുതല്‍ 14 വരെ കൊടുങ്ങല്ലൂര്‍ മുതല്‍ തിരുവനന്തപുരം വരെ സന്ദേശയാത്ര നടത്തും. ഉറച്ച ആദര്‍ശം ഒരുമയുള്ള ഉമ്മത്ത്‌ എന്നതാണ്‌ യാത്രയുടെ പ്രമേയം.
ഇന്ന്‌ വൈകിട്ട്‌ 4.30ന്‌ കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്‌ജിദില്‍ പ്രവാചക ശിഷ്യനായ മാലിക്‌ ദിനാര്‍ എന്ന മഹാന്റെ ഖബര്‍ സിയാറത്തോടെയാണ്‌ യാത്രയ്‌ക്ക്‌ തുടക്കം. തെന്നിന്ത്യയിലെ പ്രമുഖ സൂഫി വര്യനായ അതിരാം പട്ടണം കെ.ടി മുഹമ്മദ്‌ കുട്ടി ഹസ്രത്ത്‌ (ആറ്റാശേരി) സിയാറത്തിന്‌ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ ഒ.അബ്‌ദുറഹ്‌മാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രസിഡന്റ്‌ കെ.പി അബൂബക്കര്‍ ഹസ്രത്ത്‌ സന്ദേശയാത്ര ഉദ്‌ഘാടനം ചെയ്യും.
പ്രമുഖ ഉലമാക്കളുടേയും ഉമറാക്കളുടേയും സംഘടനാബന്ധുക്കളുടേയും സാന്നിധ്യത്തില്‍ കേരള മുസ്ലീം ജമാഅത്ത്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌ കടയ്‌ക്കല്‍ അബ്‌ദുള്‍ അസീസ്‌ മൗലവി യാത്രയുടെ ഫ്‌ളാഗ്‌ ഓഫ്‌ നിര്‍വഹിക്കും. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞ്‌ മൗലവി ക്യാപ്‌റ്റനും സെക്രട്ടറി സി.എ മൂസ മൗലവി വൈസ്‌ ക്യാപ്‌റ്റനും, പാങ്ങോട്‌ ഖമറുദ്ദീന്‍ മൗലവി കോര്‍ഡിനേറ്ററും, എം.എ സിറാജുദ്ദീന്‍ മൗലവി അബ്‌റാരി കണ്‍വീനറുമായ യാത്ര വിവിധ ജില്ലകളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം ഈ മാസം 14ന്‌ തിരുവനന്തപുരം പൂന്തുറയില്‍ സമാപിക്കും.

Ads by Google
Saturday 03 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google