Thursday, March 19, 2026 Last Updated 3 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.36 PM

തിരുവനന്തപുരം വിമാനത്താവളത്തിന്‌ എ.സി.ഐ. ലെവല്‍-3 അക്രഡിറ്റേഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‌ എയര്‍പോര്‍ട്ട്‌ കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ (എ.സി.ഐ) ലെവല്‍3 എയര്‍പോര്‍ട്ട്‌ കസ്‌റ്റമര്‍ എക്‌സ്‌പീരിയന്‍സ്‌ അക്രഡിറ്റേഷന്‍ ലഭിച്ചു.
യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ്‌ അംഗീകാരം. അടിസ്‌ഥാന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തിയതിനൊപ്പം സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാനായി. വിമാനത്താവളത്തില്‍ നടപ്പാക്കിയ ഡിജി യാത്ര, ഇ-ഗേറ്റ്‌, ഫാസ്‌റ്റ്‌ ട്രാക്ക്‌ ഇമിഗ്രേഷന്‍, റോബോട്ടിക്‌ ക്ലീനിങ്‌ സംവിധാനം ഉള്‍പ്പെടെയുള്ളവ അംഗീകാരത്തിനായി പരിഗണിക്കപ്പെട്ടു.

Ads by Google
Saturday 03 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
Ads by Google