Thursday, March 19, 2026 Last Updated 3 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.36 PM

ഫ്യൂച്ചര്‍ കേരള മിഷന്‍ രാജ്യാന്തര കുളവാഴ കോണ്‍ഫറന്‍സ്‌ കൊച്ചിയില്‍

കൊച്ചി: കുളവാഴകള്‍ സൃഷ്‌ടിക്കുന്ന പാരിസ്‌ഥിതിക വെല്ലുവിളികള്‍ക്ക്‌ പരിഹാരം കാണാനും അവയുടെ ഫലപ്രദമായ മൂല്യവര്‍ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചി ജെയിന്‍ സര്‍വകലാശാലയുടെ ഫ്യൂച്ചര്‍ കേരള മിഷന്‍ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കും.
ഹയാക്കോണ്‍ 1.0 എന്ന പേരില്‍ കേരള സംസ്‌ഥാന തണ്ണീര്‍ത്തട അതോറിറ്റി, എംപെഡ, ട്രാന്‍സ്‌ വേള്‍ഡ്‌ എന്നിവരുടെ സഹകരണത്തോടെയാണ്‌ ത്രിദിന സമ്മേളനം ജനുവരി 8 മുതല്‍ 10 വരെ ജെയിന്‍ സര്‍വകലാശാല കൊച്ചി ക്യാമ്പസില്‍ നടത്തുന്നത്‌. എട്ടിന്‌ ഉച്ചയ്‌ക്ക്‌ മൂന്നിന്‌ കേന്ദ്ര ഫിഷറീസ്‌ സഹമന്ത്രി ജോര്‍ജ്‌ കുര്യന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. രമേശ്‌ ചെന്നിത്തല എം.എല്‍.എ, ഹൈബി ഈഡന്‍ എം.പി. എന്നിവര്‍ വിശിഷ്‌ടാതിഥികളാകും. ജലവിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍ കുളവാഴയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും ബന്ധപ്പെട്ട മെഷിനറികളുടെയും പ്രദര്‍ശനത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും.
ജെയിന്‍ സര്‍വകലാശാല ചാന്‍സലര്‍ ഡോ. ചെന്‍രാജ്‌ റോയ്‌ചന്ദ്‌, ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ പ്ര?ഫ. വേണു രാജാമണി, ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ്‌ ചാന്‍സലര്‍ പ്ര?ഫ. ഡോ. ജെ. ലത, ന്യൂ ഇനിഷ്യേറ്റീവ്‌സ്‌ ഡയറക്‌ടര്‍ ഡോ. ടോം ജോസഫ്‌ എന്നിവര്‍ പങ്കെടുക്കും.വരുന്ന 9,10 തീയതികളില്‍ 6 സെഷനുകളായി കുളവാഴ നിയന്ത്രണത്തിനായുള്ള രാജ്യാന്തര രീതികളെയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. കൃഷിമന്ത്രി പി. പ്രസാദ്‌ സംബന്ധിക്കും. 10-ന്‌ ഫിഷറീസ്‌ മന്ത്രി സജി ചെറിയാന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. അന്നു വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എം.പി, ഉമ തോമസ്‌ എം.എല്‍.എ., ഫ്യൂച്ചര്‍ കേരള മിഷന്‍ ശാസ്‌ത്ര ഉപദേഷ്‌ടാവ്‌ പ്രഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു കുളവാഴ എന്നിവര്‍ സംബന്ധിക്കും.

Ads by Google
Saturday 03 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
Ads by Google