Thursday, March 19, 2026 Last Updated 3 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.36 PM

സി.പി.എം, ബി.ജെ.പി. സ്വപ്‌നം പൂവണിയില്ല: സണ്ണി ജോസഫ്‌

കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പോറ്റിയുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരേ സി.പി.എമ്മും ബി.ജെ.പി.യും ഉയര്‍ത്തുന്ന ആക്ഷേപം അടിസ്‌ഥാന രഹിതമാണെന്നു കെ.പി.സി.സി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ എം.എല്‍.എ. ഇരുവരുടേയും സ്വപ്‌നം പൂവണിയില്ലെന്നും കെ.പി.സി.സി പ്രസിഡന്റ്‌.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി കണ്ടതിന്റെ പേരില്‍ കോണ്‍ഗ്രസ്‌ നേതാക്കളെ ആക്ഷേപിക്കാന്‍ സിപിഎമ്മും ബി.ജെ.പി.യും ഒത്തുചേര്‍ന്ന്‌ പരിശ്രമിക്കുകയാണ്‌. ജനങ്ങളുടെ വിവേചന അധികാരത്തെയും സത്‌ബുദ്ധിയേയും വിലകുറച്ച്‌ കാണരുത്‌. കേരളത്തിലേയും ശബരിമലയിലേയും ഭരണാധികാരികള്‍ ആരാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസ്‌ രാജ്യത്തും സംസ്‌ഥാനത്തും പ്രതിപക്ഷത്താണ്‌. അതുകൊണ്ട്‌ ശബരിമലയിലെ കള്ളന്‍മാര്‍ക്ക്‌ ഒത്താശ ചെയ്ാന്‍ സാധിക്കുക ഭരണകക്ഷിക്കാണെന്നും സണ്ണി ജോസഫ്‌ വ്യക്‌തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്‌റ്റിലായി ജയില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ സി.പി.എം ചെറിയ ശിക്ഷണ നടപടിപോലും എടുത്തില്ല. വിശദീകരണം ചോദിക്കാന്‍ പോലും സി.പി.എം നേതൃത്വം തയാറാകുന്നില്ല. പോറ്റി മുഖ്യമന്ത്രിയുടെ അടുത്തെത്തിയത്‌ എന്തിനാണെന്ന്‌ വ്യക്‌തമാക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Saturday 03 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
Ads by Google