Thursday, March 19, 2026 Last Updated 4 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.10 AM

മികച്ച വിജയം നിയമസഭയിലേക്കും ആവര്‍ത്തിക്കും: അനൂപ്‌ ജേക്കബ്‌

uploads/news/2026/01/818838/9.jpg

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നു കേരളാ കോണ്‍ഗ്രസ്‌ (ജേക്കബ്‌) ലീഡര്‍ അനൂപ്‌ ജേക്കബ്‌ എം.എല്‍.എ.
ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടി അംഗങ്ങള്‍ക്കു സ്വീകരണം നല്‍കാന്‍ സംസ്‌ഥാന ഹൈപവര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്‌ഥാന ചെയര്‍മാന്‍ വാക്കനാട്‌ രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു.
പാര്‍ട്ടി സംസ്‌ഥാന നേതാക്കളായ എം.സി. സെബാസ്‌റ്റ്യന്‍, ബാബു വലിയവീടന്‍, വി.ഡി. ജോസഫ്‌, കെ.ആര്‍. ഗിരിജന്‍, രാജു പാണാലിക്കല്‍, റെജി ജോര്‍ജ്‌, ചിരട്ടക്കോണം സുരേഷ്‌, കരുമം സുന്ദരേശന്‍, പി.എസ്‌. ജെയിംസ്‌, കല്ലട ഫ്രാന്‍സിസ്‌, സുനില്‍ എടപ്പാലക്കാട്ട്‌, കോശി തുണ്ട്‌ പറമ്പില്‍, സി. വീരാന്‍കുട്ടി, ഇ.എം. മൈക്കിള്‍, ആര്‍. രാജശേഖരന്‍ പിള്ള, സനോജ്‌ മേമന,
തങ്കച്ചന്‍ വാഴച്ചിറ, ടോമി ജോസഫ്‌, മത്തായി മണ്ണപ്പിള്ളി, വാസു കാരാട്‌, കെ. എം. ജയന്തി,എം. എ. ഷാജി, ഷീന്‍ ജോസ്‌, തോമസ്‌ ചുള്ളിക്കന്‍, നെടുവത്തൂര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Saturday 03 Jan 2026 10.10 AM
YOU MAY BE INTERESTED
Ads by Google
Ads by Google