Thursday, March 19, 2026 Last Updated 15 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.10 AM

ജി. സുധാകരനെ മേയര്‍ വി.വി. രാജേഷ്‌ വീട്ടിലെത്തി കണ്ടു

uploads/news/2026/01/818837/8.jpg

ആലപ്പുഴ: മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ജി. സുധാകരനെ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്‌ സന്ദര്‍ശിച്ചു. കാലിനു പരുക്ക്‌ പറ്റി ആലപ്പുഴ പറവൂരിലെ വീട്ടില്‍ വിശ്രമത്തിലാണ്‌ സുധാകരന്‍. 'വി.വി. രാജേഷ്‌ ധാരാളം വികസന കാര്യങ്ങളെപ്പറ്റി സംസാരിച്ചു. കഴിഞ്ഞ സര്‍ക്കാരില്‍ പി.ഡബ്ല്യു.ഡി. നടപ്പാക്കിയ അടിസ്‌ഥാന വികസനത്തെ അഭിനന്ദിച്ചു. അഴിമതിരഹിതമായ അങ്ങനെയൊരു അനുഭവം മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടില്ലെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്‌തു'-സുധാകരന്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ബി.ജെ.പി: ഒ.ബി.സി. മോര്‍ച്ച നേതാവ്‌ അഡ്വ.രണ്‍ജിത്ത്‌ ശ്രീനിവാസന്റെ കുടുംബാംഗങ്ങളെയും രാജേഷ്‌ സന്ദര്‍ശിച്ചു. ബി.ജെ.പി ആലപ്പുഴ നോര്‍ത്ത്‌ ജില്ലാ പ്രസിഡന്റ്‌ പി.കെ. ബിനോയി, ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍, ആര്‍. കണ്ണന്‍, അജിത്ത്‌ പിഷാരത്ത്‌, രാജലക്ഷ്‌മി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Ads by Google
Saturday 03 Jan 2026 10.10 AM
YOU MAY BE INTERESTED
Ads by Google
Ads by Google