Thursday, March 19, 2026 Last Updated 3 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.10 AM

ജാമ്യത്തിനായി എന്‍. വാസു സുപ്രീം കോടതിയില്‍

uploads/news/2026/01/818834/5.jpg

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ എന്‍. വാസു ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചെന്നും ഗൂഢാലോചനയില്‍ പങ്കില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത ഹര്‍ജിയില്‍ എന്‍. വാസു ചൂണ്ടിക്കാട്ടുന്നു.
ദേവസ്വം കമ്മിഷണറായിരുന്നപ്പോള്‍ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ക്കു ലഭിച്ച കത്ത്‌ ബോര്‍ഡിനു കൈമാറുകയും ദേവസ്വം പ്രസിഡന്റ്‌ ആയിരുന്നപ്പോള്‍ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയില്‍ നിന്നു ലഭിച്ച ഒരു ഇ മെയില്‍ വേണ്ടത്ര പരിശോധിച്ചില്ല എന്നതുമാണ്‌ തനിക്കെതിരായ ആക്ഷേപം.അന്വേഷണത്തോടു പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്‌. അതിനാല്‍ ഇനി കസ്‌റ്റഡി ആവശ്യമില്ലെന്നും വാസു ചൂണ്ടിക്കാട്ടുന്നു.
അതേ സമയം, ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗം കെ.പി. ശങ്കര്‍ദാസ്‌ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഏഴിനു പരിഗണിച്ചേക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ ഉത്തരവിലെ അഞ്ച്‌ പാരഗ്രാഫുകള്‍ നീക്കം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടാണു കെ.പി. ശങ്കര്‍ദാസ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.

Ads by Google
Saturday 03 Jan 2026 10.10 AM
YOU MAY BE INTERESTED
Ads by Google
Ads by Google