Thursday, March 19, 2026 Last Updated 0 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.09 AM

വെള്ളാപ്പള്ളിക്കെതിരേ കേസെടുക്കണമെന്ന്‌ ഡി.ജി.പിക്കു പരാതി

കോഴിക്കോട്‌: നിരന്തരം വര്‍ഗീയപരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരേ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ കോഴിക്കോട്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എസ്‌. സുനന്ദ്‌ ഡി.ജി.പിക്കു പരാതി നല്‍കി. 'വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്നു വിളിച്ച്‌ വെള്ളാപ്പള്ളി അധിക്ഷേപിച്ചു. പേരു നോക്കി മതം കണ്ടെത്തി മതന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ചു പ്രസ്‌താവന ഇറക്കുന്ന സാമുദായിക നേതാക്കള്‍ സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി കലാപത്തിന്‌ ആഹ്വാനം ചെയ്ുകയാണ്‌. സാമുദായിക സ്‌പര്‍ധ വളര്‍ത്തുന്നതാണ്‌ അദ്ദേഹത്തിന്റെ പ്രസ്‌താവന. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളിക്കെതിരേ കേസെടുക്കണം'എന്നാണു പരാതി. ചങ്ങരോത്ത്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌കൂടിയാണ്‌ സുനന്ദ്‌.

Ads by Google
Saturday 03 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
Ads by Google