Thursday, March 19, 2026 Last Updated 5 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.09 AM

ദൃശ്യ കൊലക്കേസ്‌: രക്ഷപ്പെട്ട പ്രതിക്കായി കര്‍ണാടകയിലും തെരച്ചില്‍

കോഴിക്കോട്‌: കോഴിക്കോട്‌ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട പെരിന്തല്‍മണ്ണ ഏലംകുളത്തെ ദൃശ്യ കൊലക്കേസ്‌ പ്രതിയെ കണ്ടെത്താനായി കര്‍ണാടകയിലും അന്വേഷണം. പ്രതി വിനീഷ്‌ കര്‍ണാടകയിലേക്ക്‌ കടക്കാന്‍ സാധ്യതയുണ്ടെന്നു പോലീസ്‌ സംശയിക്കുന്നു.
കുതിരവട്ടം ഭാഗത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതി എവിടേക്കാണു കടന്നതെന്നു സൂചന ലഭിച്ചിട്ടില്ല. കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷന്‍, ബസ്‌ സ്‌റ്റാന്‍ഡ്‌ തുടങ്ങിയ സ്‌ഥലങ്ങളിലെ സി.സി.ടിവി. ദൃശ്യങ്ങളുംപരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഇയാളുടെ വീടും ബന്ധുക്കളുമെല്ലാം പൊലീസ്‌ നിരീക്ഷണത്തിലാണ്‌.
വിചാരണത്തടവുകാരനായ വിനീഷ്‌ തിങ്കളാഴ്‌ച രാത്രി പതിനൊന്നോടെയാണു കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര്‍ തുരന്ന്‌ രക്ഷപ്പെട്ടത്‌. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ 2021 ലാണു ദൃശ്യയെ കൊലപ്പെടുത്തിയത്‌.

Ads by Google
Saturday 03 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
Ads by Google