Thursday, March 19, 2026 Last Updated 4 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.09 AM

സ്വര്‍ണക്കൊള്ള അന്വേഷണ രഹസ്യങ്ങള്‍ സി.പി.എമ്മിന്‌ ചോര്‍ത്തുന്നു: സതീശന്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടിട്ടില്ലെന്നും അന്വേഷണം തടസപ്പെടുത്തിയിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം അവാസ്‌തവമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍.
എസ്‌.ഐ.ടിയില്‍ പാര്‍ട്ടി ബന്ധമുള്ള ഉദ്യോഗസ്‌ഥര്‍ നുഴഞ്ഞുകയറിയത്‌ അന്വേഷണ രഹസ്യങ്ങള്‍ സി.പി.എമ്മിന്‌ ചോര്‍ത്തി നല്‍കാനാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ നിരന്തരമായി എസ്‌.ഐ.ടിയുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുകയും അന്വേഷണസംഘത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്‌.- വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ഏറ്റവും അവസാനമായി സി.പി.എം. ബന്ധമുള്ള രണ്ട്‌ ഉദ്യോഗസ്‌ഥരെ എസ്‌.ഐ.ടിയില്‍ നിയമിച്ചു. സി.പി.എം. നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണിത്‌. ഹൈക്കോടതി നിയോഗിച്ച എസ്‌.ഐ.ടി, ഉണ്ണികൃഷ്‌ണന്‍ പോറ്റിയുടെ ഒപ്പം ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ല അന്വേഷിക്കുന്നത്‌. ശബരിമലയിലെ സ്വര്‍ണം കവര്‍ന്നത്‌ ആരാണ്‌,എവിടെയാണ്‌ വിറ്റത്‌, ഏത്‌ കോടീശ്വരനാണ്‌ ദ്വാരപാലക ശില്‍പം നല്‍കിയത്‌ തുടങ്ങിയ കാര്യങ്ങളാണ്‌.മുഖ്യമന്ത്രിക്ക്‌ പറയാന്‍ പറ്റാത്ത വര്‍ഗീയത മറ്റുള്ളവരെ കൊണ്ട്‌ പറയിപ്പിക്കുന്നു. പുറത്തു നിന്ന്‌ ആളെ ഇറക്കി സി.പി.ഐ. നേതാക്കളെ വരെ പിണറായി വിജയന്‍ ചീത്ത വിളിപ്പിക്കുന്നു. ഇപ്പുറത്ത്‌ 'ടീം യു.ഡി.എഫ്‌' നില്‍ക്കുമ്പോള്‍ മറുവശത്തുള്ളത്‌ ശിഥിലമായ എല്‍.ഡി.എഫാണുള്ളത്‌.- സതീശന്‍ പറഞ്ഞു.

Ads by Google
Saturday 03 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
Ads by Google