Thursday, March 19, 2026 Last Updated 3 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.36 PM

ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യം: കാന്തപുരം

uploads/news/2026/01/818608/k9.jpg

കാസര്‍ഗോഡ്‌: കേരളീയ മുസ്ലിം നവോത്ഥാനം നിര്‍ണയിച്ചതു സമസ്‌ത കേരള ജംഇയ്ത്തുല്‍ ഉലമയാണെന്നു കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കേരളാ യാത്രയ്‌ക്ക്‌ ചെര്‍ക്കളയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംകള്‍ക്ക്‌ ദിശാബോധം നല്‍കിയതും സംഘടിത സമൂഹമായി അവരെ മുന്നോട്ട്‌ നയിക്കുകയും ചെയ്‌ത സമസ്‌തയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റു സമൂഹങ്ങള്‍ക്കും ഗുണകരമായി. ഈ നേട്ടങ്ങളും പുരോഗതിയും നിലനിര്‍ത്താന്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്‌.
സമസ്‌തയുടെയും അതിന്റെ പൂര്‍വ മാതൃകകളുടെയും പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ ഇസ്ലാമിനെ കേരളീയര്‍ മനസിലാക്കിയതും സ്വീകരിച്ചതും. അറേബ്യയില്‍ നിന്ന്‌ വന്ന മാലിക്‌ ഇബ്‌നു ദീനാറും സംഘവും സത്യസത്യസന്ധരും സത്‌സ്വഭാവികളുമായിരുന്നു. ഇസ്ലാം സ്‌നേഹമാണ്‌. ലോകത്ത്‌ എല്ലാ മതസ്‌ഥര്‍ക്കും ജീവിക്കാനും മറ്റുള്ളവരെ മുറിവേല്‍പിക്കാതെ സ്വന്തം ആദര്‍ശം പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്‌. എല്ലാവരുമായും നന്മയില്‍ വര്‍ത്തിക്കാനാണ്‌ ഇസ്ലാമിന്റെ അധ്യാപനം. സ്വസ്‌ഥ ജീവിതം എല്ലാവരുടെയും അവകാശമാണ്‌. ഒരു നാടിന്‌ ഏറ്റവും വേണ്ടത്‌ പുരോഗതിയും സമാധാനവുമാണ്‌. സമാധാന സന്ദേശങ്ങള്‍ പരസ്‌പരം കൈമാറാനും പട്ടിണി മാറ്റി പാവപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്താനുമാണ്‌ പ്രവാചകര്‍ ഓര്‍മപ്പെടുത്തിയത്‌.
സമസ്‌തയുടെ ഒരു നൂറ്റാണ്ട്‌ അവിസ്‌മരണീയമാക്കാന്‍ വിപുലമായ കര്‍മ്മ പദ്ധതികളാണ്‌ നടക്കുന്നത്‌. ഇസ്ലാമിക വിജ്‌ഞാനവും ആധുനിക വിദ്യാഭ്യാസവുംസമന്വയിപ്പിക്കുന്ന ഇസ്ലാമിക്‌ യൂണിവേഴ്‌സിറ്റിയായ ജാമിഅത്തുല്‍ ഹിന്ദ്‌ അടക്കമുള്ള പദ്ധതികള്‍ സമസ്‌തയ്‌ക്കു കീഴില്‍ നടപ്പാക്കി കഴിഞ്ഞു.- കാന്തപുരം പറഞ്ഞു.
സമുദായ നേതാക്കളെന്ന്‌ അവകാശപ്പെടുന്നവര്‍ സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും വളര്‍ത്തുകയാണെന്നും മതത്തിന്റെ പേരില്‍ മനുഷ്യരെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുകയാണെന്നും യാത്രയുടെ വൈസ്‌ ക്യാപ്‌റ്റന്‍ സയ്ിദ്‌ ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ പരോക്ഷമായി വിമര്‍ശിച്ചു.
പൊതു സമ്മേളനം സയ്ിദ്‌ അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു. സയ്ിദ്‌ കെ.എസ്‌. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു.
സമസ്‌ത പ്രസിഡന്റ്‌ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. കര്‍ണാടക സ്‌പീക്കര്‍ യു. ടി. ഖാദര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എം. രാജഗോപാലന്‍, എന്‍.എ. നെല്ലിക്കുന്ന്‌, അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എ. കെ. എം അഷ്‌റഫ്‌, ചിന്മയ മിഷന്‍ കേരള ഘടകം അധ്യക്ഷന്‍ വിവേകാനന്ദ സരസ്വതി, ഫാദര്‍ മാത്യു ബേബി മാര്‍ത്തോമ, എം.അബ്‌ദുല്‍റഹ്‌മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സി. മുഹമ്മദ്‌ ഫൈസി, റഹ്‌മത്തുല്ല സഖാഫി എളമരം, പള്ളങ്കോട്‌ അബ്‌ദുല്‍ഖാദര്‍ മദനി, കാട്ടിപ്പാറ അബ്‌ദുല്‍ ഖാദിര്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു

Ads by Google
Thursday 01 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
Ads by Google