Thursday, March 19, 2026 Last Updated 3 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.35 PM

കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌ ചാവറ തീര്‍ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ നാളെ

വരാപ്പുഴ: കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌ വിശുദ്ധ ചാവറ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റ തിരുനാള്‍ നാളെ ആഘോഷിക്കും. നേര്‍ച്ചസദ്യ ദിനമായ ഇന്നു രാവിലെ ആറിനും ഏഴിനും ദിവ്യബലി. 9.30ന്‌ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ: ഡെന്നിസ്‌ കുറുപ്പശേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. നേര്‍ച്ചസദ്യയുടെ വെഞ്ചിരിപ്പും വിതരണവും നടക്കും.
നാളെ രാവിലെ 10.30 നു ദിവ്യബലി. വൈകിട്ട്‌ അഞ്ചിനു തിരുനാള്‍ ദിവ്യബലിയില്‍ വരാപ്പുഴ അതിരുപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്നു തിരുസ്വരൂപവുമായി പ്രദക്ഷിണം. നിര്‍ധന രോഗികള്‍ക്കു ധനസഹായം വിതരണം, ചാവറ ഭവനത്തിന്റെ താക്കോല്‍ദാനം എന്നിവയും നടക്കും. വിശുദ്ധ ചാവറയച്ചന്‍ ജീവിതത്തിന്റെ അവസാന കാലഘട്ടം- 1864 മുതല്‍ 1871-ജനുവരി മുന്നിനു മരണമടയുന്നതു വരെ-ചെലവഴിച്ചതു കൂനമ്മാവിലായിരുന്നു.

Ads by Google
Thursday 01 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google