Thursday, March 19, 2026 Last Updated 2 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.35 PM

അജയ്‌ കുമാര്‍ വല്യൂഴത്തിലിന്‌ ബ്രീഡ്‌ കണ്‍സര്‍വേഷന്‍ അവാര്‍ഡ്‌

പത്തനംതിട്ട: കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ നല്‍കി വരുന്ന ''ബ്രീഡ്‌ കണ്‍സര്‍വേഷന്‍ അവാര്‍ഡ്‌'' അജയ്‌ കുമാര്‍ വല്യൂഴത്തിലിന്‌. വ്യക്‌തിഗത വിഭാഗത്തിലായി ദേശീയ തലത്തില്‍ മൂന്നാമതെത്തിയാണ്‌ നേട്ടം സ്വന്തമാക്കിയത്‌. കേരളത്തിന്റെ തനത്‌ ഇനമായ വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കുന്നത്‌ പരിഗണിച്ചാണ്‌ പുരസ്‌ക്കാരം. പുല്ലാട്‌, എഴുമറ്റൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അമൃതധാര ഗോശാല ട്രസ്‌റ്റിന്റെ ചെയര്‍മാനായ അജയ്‌ കുമാര്‍ കേരളത്തിലെ അറിയപ്പെടുന്ന ജൈവ കര്‍ഷകനും നാടന്‍ പശു സംരക്ഷകനുമാണ്‌. പ്രകൃതി കൃഷി വ്യാപിപ്പിക്കുന്നതിനായി രാജ്യത്താകമാനം ആരംഭിക്കുന്ന ബി.ആര്‍.സി. ഇന്‍പുട്ട്‌ സെന്ററായി കേരള സര്‍ക്കാരുമായി ധാരണാ പത്രവും ഒപ്പിട്ടിട്ടുണ്ട്‌.

Ads by Google
Thursday 01 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google