Thursday, March 19, 2026 Last Updated 2 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.35 PM

ബോചെ 1000 ഏക്കറിലെ പാപ്പാഞ്ഞിക്ക്‌ റെക്കോഡ്‌

കോഴിക്കോട്‌: വയനാട്‌ മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ ക്രിസ്‌മസ്‌, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി 65 അടിയുള്ള ഭീമാകാരമായ പാപ്പാഞ്ഞിയെ കത്തിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പാപ്പാഞ്ഞി എന്ന യൂണിവേഴ്‌സല്‍ ഫോറത്തിന്റെ റെക്കോഡാണ്‌ പാപ്പാഞ്ഞി സ്വന്തമാക്കിയത്‌. പുതുവത്സരരാവില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ബോചെ അമ്പെയ്‌തുകൊണ്ടാണ്‌ പാപ്പാഞ്ഞിയെ കത്തിച്ചത്‌. പ്രശസ്‌ത ഗായകരായ വേടന്‍, ഗൗരിലക്ഷ്‌മി എന്നിവരുടെ സംഗീതവിരുന്നും അരങ്ങേറി. കഴിഞ്ഞ 23 മുതല്‍ ഈ മാസം നാലു വരെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളും കാര്‍ണിവലുമാണ്‌ ബോചെ 1000 ഏക്കറില്‍ നടക്കുന്നത്‌. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വയനാട്‌ ടൂറിസവും ബോചെ 1000 ഏക്കര്‍ ലേബര്‍ വെല്‍ഫെയര്‍ കമ്മിറ്റിയും സംയുക്‌തമായാണു പരിപാടി സംഘടിപ്പിച്ചത്‌.

Ads by Google
Thursday 01 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google