Thursday, March 19, 2026 Last Updated 2 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.35 PM

യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ദുരൂഹത ആരോപിച്ച്‌ ബന്ധുക്കളും നാട്ടുകാരും

കോഴിക്കോട്‌്: പുതുപ്പാടി കൈതപ്പൊയിലിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കളും നാട്ടുകാരും രംഗത്ത്‌. കാക്കൂര്‍ മുണ്ടപ്പുറക്കുന്ന്‌ ഹസ്‌ന(34)യെയാണ്‌ ഫ്‌ളാറ്റിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഹസ്‌ന വീട്ടിലേക്കു മടങ്ങിവരികയാണെന്ന്‌ ഉമ്മയെ വിളിച്ചുപറഞ്ഞിരുന്നു. ഹസ്‌നക്കൊപ്പം താമസിച്ചിരുന്ന യുവാവിനെക്കുറിച്ചു സംശയമുണ്ടെന്നും ഇയാള്‍ ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധു ഷംസു പറഞ്ഞു. മരണത്തെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന്‌ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ക്കും അഭിപ്രായമുണ്ട്‌. ബെഡ്‌ ഷീറ്റില്‍ തൂങ്ങിയെന്നു പറയുന്ന യുവതിയുടെ കാലുകള്‍ നിലത്തു പതിഞ്ഞ നിലയിലായിരുന്നെന്നും കഴുത്തിന്റെ പിന്‍ഭാഗത്തു മുറിവുകള്‍ ഉണ്ടായിരുന്നെന്നുമാണു നാട്ടുകാര്‍ പറയുന്നത്‌. അതേസമയം ഹസ്‌നയുടേത്‌ തൂങ്ങിമരണമെന്നാണു പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന്‌ പോലീസ്‌ അറിയിച്ചു. മൂന്നു മക്കളുടെ മാതാവായ ഹസ്‌ന ഈങ്ങാപ്പുഴ വേനക്കാവ്‌ സ്വദേശിയായ ആദിലി (24)നൊപ്പം ഇറങ്ങിപ്പോകയായിരുന്നു. ആദിലും വിവാഹമോചിതനാണ്‌. എട്ടു മാസം മുന്‍പാണ്‌ ഇരുവരും ഒരുമിച്ച്‌ താമസം തുടങ്ങിയത്‌. ആദിലുമായി വിവാഹം കഴിച്ചിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു.

Ads by Google
Thursday 01 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google