Thursday, March 19, 2026 Last Updated 15 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.35 PM

ട്രെയിനില്‍ പോലീസ്‌ ഉദ്യോഗസ്‌ഥന്‌ കുത്തേറ്റു

കോട്ടയം: ടിക്കറ്റില്ലാത്തതു ചോദ്യംചെയ്‌ത പോലീസ്‌ ഉദ്യോഗസ്‌ഥനെ ട്രെയിനില്‍ യാത്രക്കാരന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥന്‍ സനല്‍കുമാറിനാണ്‌ പരുക്കേറ്റത്‌. മദ്യലഹരിയില്‍ ആക്രമണം നടത്തിയ പത്തനംതിട്ട കൊടുമണ്‍ മുരളീഭവനത്തില്‍ അനില്‍കുമാര്‍ (56) അറസ്‌റ്റില്‍.
കഴിഞ്ഞ ബുധനാഴ്‌ച തിരുവനന്തപുരത്തുനിന്നുള്ള മലബാര്‍ എക്‌സ്‌പ്രസ്‌ രാത്രി പത്തോടെ ചങ്ങനാശേരി പിന്നിട്ടപ്പോഴായിരുന്നു സംഭവം. സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റില്ലാതെയായിരുന്നു അനില്‍കുമാറിന്റെ യാത്ര. ടി.ടി.ആര്‍. ഇത്‌ ചോദ്യംചെയ്യുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സനല്‍കുമാറിനെ വിവരമറിയിക്കുകയും ചെയ്‌തു. ടിക്കറ്റ്‌ ഇല്ലാത്തതിനാല്‍ അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങാന്‍ നിര്‍ദേശിച്ചപ്പോഴാണ്‌ അനില്‍കുമാര്‍ പ്രകോപിതനായി കത്തിയെടുത്ത്‌ സനല്‍കുമാറിന്റെ നെഞ്ചില്‍ കുത്തിയത്‌്. ട്രെയിന്‍ കോട്ടയത്തെത്തിയപ്പോള്‍ റെയില്‍വേ എസ്‌.എച്ച്‌.ഒ: റെജി പി. ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ്‌ അനില്‍കുമാറിനെ പിടികൂടി. സനല്‍കുമാര്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സതേടി. പരുക്ക്‌ ഗുരുതരമല്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കൊടുമണ്‍ പോലീസ്‌ സ്‌റ്റേഷനില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്‌ ഇയാള്‍.

Ads by Google
Thursday 01 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google