Thursday, March 19, 2026 Last Updated 2 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.35 PM

പ്രസവത്തെത്തുടര്‍ന്ന്‌ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്നു പരാതി

പറവൂര്‍: പ്രസവചികിത്സയിലെ പിഴവു മൂലം യുവതി മരിച്ചതായി പരാതി. പട്ടണം പള്ളിയില്‍ കാവ്യമോളാ(30)ണു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്‌. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്‌ പറവൂര്‍ പോലീസ്‌ അസ്വാഭാവിക മരണത്തിനു കേസെടുത്തു.
കഴിഞ്ഞ 24ന്‌ ഡോണ്‍ ബോസ്‌കോ ആശുപത്രിയിലാണ്‌ കാവ്യയുടെ രണ്ടാമത്തെ പ്രസവം നടന്നത്‌. മുറിയില്‍നിന്നു നടന്നാണ്‌ കാവ്യ പ്രസവമുറിയിലേക്ക്‌ പോയതെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.
പകല്‍ 12.50ന്‌ സുഖപ്രസവത്തിലൂടെ പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അമിതമായ രക്‌തസ്രാവമുണ്ടെന്ന്‌ അറിയിച്ചു. ആലുവയിലെ രക്‌തബാങ്കില്‍നിന്ന്‌ രക്‌തം എത്തിച്ചു നല്‍കി. രക്‌തസ്രാവം നില്‍ക്കാത്തതിനാല്‍ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്ന്‌ ഡോക്‌ടര്‍ പറഞ്ഞതനുസരിച്ച്‌ സമ്മതം നല്‍കി.
കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു കൊണ്ടുപോകാമെന്നു പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്നു കാവ്യയുടെ ബന്ധുക്കള്‍ പറഞ്ഞു. വൈകിട്ട്‌ നാലോടെ ഹൃദയാഘാതം ഉണ്ടായതായി ഡോക്‌ടര്‍മാര്‍ പറയുന്നു. ആരോഗ്യനില വഷളായതിനാല്‍
വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ 9.30ന്‌ ആസ്‌റ്റര്‍ മെഡിസിറ്റിയില്‍ എത്തിച്ചു. പിന്നീട്‌ നില ഗുരുതരാവസ്‌ഥയിലാവുകയും 31 നു വൈകിട്ട്‌ 5.45ന്‌ മസ്‌തിഷക മരണം സംഭവിക്കുകയും ചെയ്‌തു. എറണാകുളം മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം നടത്തി. ഭര്‍ത്താവ്‌: സനീഷ്‌ (ഏഴിക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മകന്‍: ജൈത്രവ്‌.

Ads by Google
Thursday 01 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google