Thursday, March 19, 2026 Last Updated 3 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.35 PM

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്‌: അടൂര്‍ വഴി ഡല്‍ഹിക്ക്‌ തിരിച്ചുവിട്ട്‌ പിണറായി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ആരോപണമുന വീണ്ടും കോണ്‍ഗ്രസിനെതിരേ തിരിച്ചുവിട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കേസുമായി ബന്ധപ്പെട്ട്‌ യു.ഡി.എഫ്‌. കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പേര്‌ ഉയര്‍ന്നുവന്നത്‌ സോണിയാ ഗാന്ധി, പ്രതികളായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി, ഗോവര്‍ധന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പുറത്തുവന്നപ്പോഴാണെന്നും പോറ്റിയെ ആദ്യം കയറ്റിയതു സോണിയയുടെ വീട്ടിലാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
എങ്ങനെയാണ്‌ മഹാതട്ടിപ്പുകാരായ രണ്ടുപേര്‍ സോണിയയുടെ വസതിയിലെത്തിയതെന്നും പോറ്റി വിളിച്ചാല്‍ പോകേണ്ട ആളാണോ അടൂര്‍ പ്രകാശെന്നും മുഖ്യമന്ത്രി ചോദിച്ചു. പോറ്റിക്കും ഗോവര്‍ധനും സോണിയയെ കാണാന്‍ അവസരമൊരുക്കിയത്‌ ആരാണെന്നു പറയാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല. ഉത്തരമില്ലാത്തപ്പോള്‍ കൊഞ്ഞനം കുത്തുകയാണ്‌. പോറ്റി ഒറ്റയ്‌ക്കല്ല അവിടെ പോയത്‌. സ്വര്‍ണം വാങ്ങിയതെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തിയ പ്രതിയേയും കൂട്ടിയാണ്‌ പോയത്‌. ഇതെങ്ങനെ സംഭവിച്ചെന്നും മുഖ്യമന്ത്രി ചോദിച്ചു.

Ads by Google
Thursday 01 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google