Thursday, March 19, 2026 Last Updated 1 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 31 Dec 2025 11.38 PM

രണ്ടു കോടി നഷ്‌ടപരിഹാരം വേണം: ഉമാതോമസ്‌

uploads/news/2025/12/818445/k6.jpg

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ പരിപാടിക്കിടെ വീണ്‌ ഗുരുതരമായി പരുക്കേറ്റതിന്‌ ഉമാ തോമസ്‌ എം.എല്‍.എ. രണ്ടുകോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ വക്കീല്‍ നോട്ടീസ്‌ അയച്ചു. സ്‌റ്റേഡിയം ഉടമകളായ ജി.സി.ഡി.എയ്‌ക്കാണ്‌ നോട്ടീസ്‌. ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനി ഓസ്‌കാര്‍ ഇവന്റ്‌, പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ എന്നിവരാണ്‌ പരിപാടി നടത്തിയത്‌.
36000 പേരോളം പങ്കെടുത്ത പരിപാടിക്കായി വിശിഷ്‌ട വ്യക്‌തികള്‍ക്കായി ഇരിപ്പിടം ഒരു ഉയര്‍ന്ന പ്രതലത്തിലായിരുന്നു ഒരുക്കിയിരുന്നത്‌. ഇവിടം സുരക്ഷിതമായിരുന്നില്ല. സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു ഇത്‌ നിര്‍മിച്ചിരുന്നതെന്നും ഉമാ തോമസ്‌ പറഞ്ഞു. യാതൊരു പരിശോധനയുമില്ലാതെയാണ്‌ വേദിയിലേക്ക്‌ അതിഥികളെ കയറ്റിവിട്ടത്‌. വേദിയെക്കുറിച്ചോ പരിപാടിയെക്കുറിച്ചോ ദുരന്തം നടന്ന ശേഷവും അവലോകനം നടത്തിയിട്ടില്ല. ജി.സി.ഡി.എയില്‍ നിന്ന്‌ ഒരു മറുപടിയും ലഭിച്ചതുമില്ല. ഉമാതോമസിന്‌ 16 ലക്ഷം രൂപ ചികിത്സയ്‌ക്കായി ചെലവായി. തനിക്കു നേരിട്ട ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്കാണ്‌ നഷ്‌ടപരിഹാരത്തിന്‌ നോട്ടീസ്‌ നല്‍കിയതെന്നും അവര്‍ ചുണ്ടിക്കാട്ടി.
2024 ഡിസംബര്‍ 29 നായിരുന്നു ഗിന്നസ്‌ റെക്കോഡ്‌ ലക്ഷ്യമിട്ട്‌ പരിപാടി സംഘടിപ്പിച്ചത്‌. ഉയര്‍ന്ന വേദിയില്‍ നിന്ന്‌ വീണാണ്‌ ഉമാ തോമസിന്‌ ഗുരുതര പരുക്കേറ്റത്‌. വേദിക്ക്‌ കൈവരിയില്ലായിരുന്നു. തറനിരപ്പില്‍ നിന്ന്‌ പത്തര മീറ്റര്‍ ഉയരത്തിലാണ്‌ വേദികെട്ടിപ്പൊക്കിയത്‌. വ്യക്‌തികള്‍ ഇരുന്ന ശേഷം നടക്കാനായിട്ട്‌ കേവലം 50സെന്റ്‌ മീറ്റര്‍ വീതിയിലാണ്‌ വഴി തയാറാക്കിയത്‌. ഇതിന്‌ കൈവരിയില്ലായിരുന്നു. ഒരു റിബണ്‍ കെട്ടി തിരിച്ചിരുന്നു. ഇവിടെ നിന്നാണ്‌ ഉമ തോമസ്‌ താഴേക്ക്‌ വീണത്‌. ജി.സി.ഡി.എയുടെ അറിവോടെയാണ്‌ സംഘാടകര്‍ പരിപാടിക്കായി സ്‌റ്റേഡിയം നിയമംലംഘിച്ച്‌ ഉപയോഗിച്ചതെന്നും ഉമപറഞ്ഞു.

Ads by Google
Wednesday 31 Dec 2025 11.38 PM
YOU MAY BE INTERESTED
Ads by Google
Ads by Google