Thursday, March 19, 2026 Last Updated 4 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 31 Dec 2025 11.38 PM

അടൂര്‍ പ്രകാശിനെയും ചോദ്യംചെയ്യും

uploads/news/2025/12/818440/k1.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രത്യേകാന്വേഷണസംഘം (എസ്‌.ഐ.ടി) യു.ഡി.എഫ്‌. കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കും. കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ പരിചയമുണ്ടെന്ന്‌ അടൂര്‍
പ്രകാശ്‌ വ്യക്‌തമാക്കിയിരുന്നു. കോണ്‍ഗ്രസ്‌ നേതാവ്‌ സോണിയ ഗാന്ധിയുമായുള്ള പോറ്റിയുടെ കൂടിക്കാഴ്‌ചയില്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നതും കണക്കിലെടുത്താണ്‌ എസ്‌.ഐ.ടി. നീക്കം.
എസ്‌.ഐ.ടി. അന്വേഷണം ഉന്നതരിലേക്കും വ്യാപിപ്പിക്കണമെന്ന്‌ അടൂര്‍ പ്രകാശ്‌ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യംചെയ്യാന്‍ വൈകിയതിനു കാരണം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലാണെന്നും ആരോപിച്ചു.
ഇന്നലെ എസ്‌.ഐ.ടി. കസ്‌റ്റഡിയില്‍ വാങ്ങിയ പ്രതികളായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി, സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സ്‌ സി.ഇ.ഒ. പങ്കജ്‌ ഭണ്‌ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍ എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യംചെയ്‌തശേഷം അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കാനാണ്‌ നീക്കം.
പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ്‌ നടത്തിയ ഡല്‍ഹി യാത്രയുടെ ഉള്‍പ്പെടെ വിവരങ്ങള്‍ എസ്‌.ഐ.ടി. ശേഖരിച്ചു. കടകംപള്ളി സുരേന്ദ്രന്റെ മൊഴിയിലെ ചില കാര്യങ്ങള്‍ സംബന്ധിച്ച്‌ പോറ്റിയില്‍നിന്ന്‌ വ്യക്‌തത വരുത്തുകയും ചെയ്‌തു.

Ads by Google
Wednesday 31 Dec 2025 11.38 PM
YOU MAY BE INTERESTED
Ads by Google
Ads by Google