Thursday, March 19, 2026 Last Updated 1 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 31 Dec 2025 11.37 PM

മാക്‌ട-സിനിമ അവാര്‍ഡ്‌ ഈ വര്‍ഷം മുതല്‍

കൊച്ചി: മലയാള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്‌ഥാനമായ മാക്‌ട ഈ വര്‍ഷം മുതല്‍ മലയാള സിനിമകള്‍ക്കായി അവാര്‍ഡ്‌ ഏര്‍പ്പെടുത്തും. അഭിനേതാക്കള്‍ക്കും നിര്‍മ്മാതാവിനും സംഗീത വിഭാഗത്തിനും പ്രധാന സാങ്കേതിക വിഭാഗങ്ങള്‍ക്കും ഉള്‍പ്പടെ പുരസ്‌കാരങ്ങള്‍ നല്‍കും.
ചെയര്‍മാന്‍ ജോഷിമാത്യുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലാണ്‌ ഫിലിം അവാര്‍ഡ്‌ ഉള്‍പ്പടെ പുതുവര്‍ഷത്തില്‍ മാക്‌ട നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടത്‌. മാക്‌ടാ തിരക്കഥാ മത്സരത്തിലേക്ക്‌ അപേക്ഷിക്കുവാനുള്ള അവസാന തീയതി ജനുവരി 15 വരെ നീട്ടുന്നതായും മാക്‌ട ഭാരവാഹികള്‍ അറിയിച്ചു.
മാക്‌ട അംഗങ്ങള്‍ക്ക്‌ വേണ്ടി മൊബൈല്‍ ഫോണ്‍-ഫോട്ടോ മത്സരമാണ്‌ പുതുവര്‍ഷത്തിലെ മറ്റൊരു പരിപാടി.മാക്‌ട ഇയര്‍ പ്ലാനറിന്റെ വിതരണോത്‌ഘാടനം സംവിധായകന്‍ പദ്‌മകുമാറിന്‌ കോപ്പി നല്‍കി കൊണ്ട്‌ ചെയര്‍മാന്‍ നിര്‍വഹിച്ചു.

Ads by Google
Wednesday 31 Dec 2025 11.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google