Thursday, March 19, 2026 Last Updated 0 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 31 Dec 2025 11.37 PM

മന്നം ജയന്തി ആഘോഷത്തിന്‌ ഇന്ന്‌ പെരുന്നയില്‍ തുടക്കം

ചങ്ങനാശേരി: 149-ാം മന്നം ജയന്തി ആഘോഷം ഇന്നും നാളെയുമായി പെരുന്ന എന്‍.എസ്‌.എസ്‌ ആസ്‌ഥാനത്ത്‌ നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ ഭക്‌തിഗാനാലാപം, ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചന, 10.15ന്‌ എന്‍.എസ്‌.എസ്‌. ബോയ്‌സ്‌ ഹൈസ്‌ക്കൂള്‍ മൈതാനിയിലെ വേദിയില്‍ അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ സ്വാഗതവും വിശദീകരണവും നല്‍കും. എന്‍.എസ്‌.എസ്‌. പ്രസിഡന്റ്‌ ഡോ.എം.ശശികുമാര്‍ അധ്യക്ഷത വഹിക്കും. എന്‍.എസ്‌.എസ്‌ സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ നന്ദി പറയും.
ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കുന്നക്കുടി ബാലമുരളീകൃഷ്‌ണ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, വൈകീട്ട്‌ 6.30 ന്‌ ചലച്ചിത്രതാരം ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രാത്രി ഒന്‍പതിന്‌ മേജര്‍ സെറ്റ്‌ കഥകളി നളചരിതം നാലാംദിവസം,നിഴല്‍ക്കുത്ത്‌.
മന്നം ജയന്തി ദിനമായ നാളെ രാവിലെ ഭക്‌തിഗാനാലാപം. ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചന.വേദിയില്‍ വെട്ടിക്കവല കെ.എന്‍.ശശികുമാര്‍ അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി. രാവിലെ 8.30 ന്‌ സാന്ദ്രാനന്ദലയം. 11 ന്‌ നടക്കുന്ന മന്നംജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനംഗവും എം.ജി സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലുമായ ഡോ.സിറിയക്‌ തോമസ്‌ ഉദ്‌ഘാടനം ചെയ്യും. എന്‍.എസ്‌.എസ്‌ പ്രസിഡന്റ്‌ ഡോ.എം.ശശികുമാര്‍ അധ്യക്ഷത വഹിക്കും. കവിയും ഗിനരചയിതാവുമായ രാജീവ്‌ ആലുങ്കല്‍ അനുസ്‌മരണപ്രഭാഷണം നടത്തും. എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സ്വഗതവും ട്രഷറര്‍ എന്‍.വി.അയ്യപ്പന്‍പിളള നന്ദിയും പറയും.

Ads by Google
Wednesday 31 Dec 2025 11.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google