Thursday, March 19, 2026 Last Updated 2 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.30 PM

പി.എം. മാത്യു അന്തരിച്ചു

uploads/news/2025/12/818243/k7.jpg

കടുത്തുരുത്തി: മുന്‍ എം.എല്‍.എയും കേരളാ കോണ്‍ഗ്രസ്‌ (എം) മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.എം. മാത്യു (75) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞു മൂന്നിനു കടുത്തുരുത്തി സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളി(താഴത്ത്‌ പള്ളി)യില്‍. ഇന്നു രാവിലെ 11 നു മുതല്‍ പള്ളിയില്‍ പൊതുദര്‍ശനം.
1991-96 ല്‍ കടുത്തുരുത്തി എം.എല്‍.എ. ആയിരുന്നു. കെ.പി.സി.സി. എക്‌സിക്യുട്ടിവ്‌ അംഗം, നിയമസഭാ പെറ്റീഷന്‍സ്‌ കമ്മിറ്റി ചെയര്‍മാന്‍, ഒ.ഡി.ഇ.പി. ഇ.സി. ചെയര്‍മാന്‍
തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഷ്‌സ്‌ ആന്‍ഡ്‌ കെമിക്കല്‍സ്‌ ചെയര്‍മാന്‍, റബര്‍ മാര്‍ക്കറ്റിങ്ങ്‌ ഫെഡറേഷന്‍ വൈസ്‌ പ്രസിഡന്റ്‌, കെ.എസ്‌.എഫ്‌.ഇ. ബോര്‍ഡ്‌ അംഗം, യു.ഡി.എഫ്‌്. ജില്ലാ ചെയര്‍മാന്‍, കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്‌ഥാന ജനറല്‍ സെക്രട്ടറി, അവിഭക്‌ത കേരളാ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌, യൂത്ത്‌ഫ്രണ്ട്‌ (എം) സംസ്‌ഥാന പ്രസിഡന്റ്‌, കെ.എസ്‌.സി. (എം) സംസ്‌ഥാന പ്രസിഡന്റ്‌, കടുത്തുരുത്തി സഹകരണ ആശുപത്രി പ്രസിഡന്റ്‌ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
നിലവില്‍ കേരളാ ഫോര്‍മര്‍ എം.എല്‍.എ ഫോറം വര്‍ക്കിങ്ങ്‌ ചെയര്‍മാനും കുറവിലങ്ങാട്‌ ദേവമാതാ കോളജ്‌ അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റുമാണ്‌.
ദീപിക, മലബാര്‍ മെയില്‍, പൗരധ്വനി പത്രങ്ങളുടെ പത്രാധിപര്‍ ആയിരുന്ന പാറപ്പുറത്ത്‌ പലുവേല്ലില്‍ പി.ജെ.മാത്യുവിന്റെയും കാഞ്ഞിരപ്പിള്ളി ആനത്താനം മാളിയേക്കല്‍ ത്രേസ്യാമ്മയുടെയും മകനാണ്‌.
ഭാര്യ: കുസുമം (റിട്ട സബ്‌ രജിസ്‌ട്രാര്‍ (കടുത്തുരുത്തി). മക്കള്‍: അനു പി. മാത്യു (അസോസിയേറ്റ്‌ പ്രഫസര്‍ ദേവമാതാ കോളജ്‌, കുറവിലങ്ങാട്‌), അഞ്‌ജു മാത്യു, അരുണ്‍ മാത്യു (ഇരുവരും സിംഗപ്പുര്‍)
മരുമക്കള്‍: ചാള്‍സ്‌ തോമസ്‌ (സീനിയര്‍ മാനേജര്‍, യൂണിയന്‍ ബാങ്ക്‌്, ബംഗളുരു) അനീഷ്‌ പ്രസാദ്‌ (സിംഗപ്പുര്‍) ജസ്വിനി രാംചന്ദ്‌ (മലേഷ്യ).

Ads by Google
Tuesday 30 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
Ads by Google