Thursday, March 19, 2026 Last Updated 0 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.30 PM

കെ.എഫ്‌.സി. വായ്‌പാ തട്ടിപ്പ്‌; അന്‍വര്‍ ഇന്നു ഹാജരാകില്ല

കൊച്ചി: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വായ്‌പാ തട്ടിപ്പില്‍ മുന്‍ എം.എല്‍.എ. പി.വി അന്‍വര്‍ ഇന്നു ചോദ്യംചെയ്യലിനായി എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റിന്‌ (ഇ.ഡി) മുന്നില്‍ ഹാജരാകില്ല.
ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യംചെയ്യല്‍ മറ്റൊരു ദിവസത്തേക്കു മാറ്റണമെന്ന്‌ ഇ.ഡിയോട്‌ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ജനുവരി ഏഴിന്‌ ഹാജരാകാന്‍ ഉദ്യോഗസ്‌ഥര്‍ നിര്‍ദേശിച്ചു. കെ.എഫ്‌.സി ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ വായ്‌പാ ദുരുപയോഗം നടത്തിയതായി ഇ.ഡി. കണ്ടെത്തിയിരുന്നു.
അന്‍വറിന്റെ ൈഡ്രവറിന്റേയും ബന്ധുക്കളുടെയും പേരുകളിലുള്ള ബിനാമി സ്‌ഥാപനങ്ങള്‍ക്കാണ്‌ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ (കെ.എഫ്‌.സി) നിന്ന്‌ പന്ത്രണ്ട്‌ കോടി രൂപ രൂപ വായ്‌പ അനുവദിച്ചതെന്നാണ്‌ ഇ.ഡിയുടെ കണ്ടെത്തല്‍. ഒരേ വസ്‌തു തന്നെ പണയം വെച്ചാണ്‌ വിവിധ ഘട്ടങ്ങളിലായി വായ്‌പ അനുവദിച്ചിരുന്നത്‌.
കെ.എഫ്‌.സിയില്‍ നിന്നെടുത്ത വായ്‌പകള്‍ പി.വി.ആര്‍. ടൗണ്‍ഷിപ്‌ പദ്ധതിക്കായാണ്‌ ഉപയോഗിച്ചതെന്നും പരിശോധനയില്‍ കണ്ടെത്തി. ഇതിന്റെ അടിസ്‌ഥാനത്തില്‍ അന്‍വറിന്റെ ബിനാമികളെയടക്കം കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. ഇവരില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ അന്‍വറിന്‌ ഇ.ഡി. സമന്‍സ്‌ അയച്ചത്‌.

Ads by Google
Tuesday 30 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
Ads by Google