Thursday, March 19, 2026 Last Updated 4 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.30 PM

അടിച്ചു'കയറാം 2026 ലേക്ക്‌; ബാറുകള്‍ ഇന്ന്‌ 12 വരെ

തിരുവനന്തപുരം: കുടിച്ചുകൊണ്ട്‌ ഈ വര്‍ഷത്തോടു വിടപറയാം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്നു ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ നീട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവര്‍ത്തിക്കും. ബാര്‍ ഹോട്ടല്‍ ഉടമകളുടെ ആവശ്യത്തെത്തുടര്‍ന്നാണ്‌ സര്‍ക്കാര്‍ ഒരു മണിക്കൂര്‍ സമയം നീട്ടിനല്‍കിയത്‌.
പുതുവത്സരത്തിന്റെ ഭാഗമായി സംസ്‌ഥാനത്തെ പല ബാര്‍ ഹോട്ടലുകളിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. ഇതും വിനോദസഞ്ചാരികളുടെ വരവും കണക്കിലെടുത്താണ്‌ സമയംനീട്ടിയത്‌. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ ബാര്‍ ഹോട്ടലുകള്‍ പൂട്ടിക്കുമെന്നും അല്ലാത്ത പക്ഷം 12 വരെ തുറന്നുപ്രവര്‍ത്തിക്കാമെന്നും അധികൃതര്‍ വ്യക്‌തമാക്കി. രാവിലെ 11 മുതല്‍ രാത്രി 11വരെയാണ്‌ ബാറുകളുടെ സാധാരണ പ്രവര്‍ത്തന സമയം.

Ads by Google
Tuesday 30 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
Ads by Google