Thursday, March 19, 2026 Last Updated 4 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.30 PM

സ്വര്‍ണം ലക്ഷത്തില്‍നിന്ന്‌ പടിയിറങ്ങി; പവന്‌ കുറഞ്ഞത്‌ 2240 രൂപ

മട്ടാഞ്ചേരി: ലക്ഷം കടന്ന്‌ സര്‍വകാല റെക്കോഡിലെത്തിയ സ്വര്‍ണവില രണ്ടു ദിവസങ്ങളായി ഇടിഞ്ഞതോടെ ലക്ഷത്തില്‍നിന്നു പടിയിറങ്ങി. ഇന്നലെ പവന്‌ ഒറ്റയടിക്ക്‌ 2240 രൂപയാണു കുറഞ്ഞത്‌. ഇതോടെ ഗ്രാമിന്‌ 280 രൂപ കുറഞ്ഞ്‌ 12485 രൂപയായി. പവന്‌ 99880 രൂപയും.
രാജ്യാന്തരവില ഇടിഞ്ഞുതുടങ്ങിയതോടെ കരുതല്‍ ശേഖരത്തില്‍ വാങ്ങിയ നിക്ഷേപകര്‍ ലാഭമെടുപ്പിനായി വിറ്റു തുടങ്ങിയതോടെയാണ്‌ സ്വര്‍ണവില കുറഞ്ഞത്‌. ഔണ്‍സിന്‌ (31.1 ഗ്രാം) 4452 ഡോളറായിരുന്നത്‌ രാവിലെ 4361 ഡോളറായി ഇടിഞ്ഞതോടെയാണ്‌ നിക്ഷേപകര്‍ ലാഭമെടുപ്പ്‌ തുടങ്ങിയത്‌. വൈകിട്ട്‌ 4401 ഡോളറായി തിരിച്ചുകയറി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ആഭ്യന്തരവില പവന്‌ 4680 രൂപയാണു കുറഞ്ഞത്‌. 24 കാരറ്റ്‌ പവന്‌ 2440 രൂപ കുറഞ്ഞ്‌ 1,08,960 രൂപ. 18 കാരറ്റ്‌ പവന്‌ 2010 രൂപ കുറഞ്ഞ്‌ 81,540 രൂപ. വെള്ളി ഗ്രാമിന്‌ 23 രൂപ കുറഞ്ഞ്‌ 258 രൂപ. രണ്ടു ദിവസങ്ങള്‍ക്കിടയില്‍ വെള്ളി ഗ്രാമിന്‌ 27 രൂപയാണു കുറഞ്ഞത്‌. വിനിമയനിരക്കില്‍ രൂപ 89.90 ല്‍ നിന്ന്‌ 89.82 ആയി മെച്ചപ്പെട്ടു.

'

Ads by Google
Tuesday 30 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
Ads by Google