Thursday, March 19, 2026 Last Updated 3 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.30 PM

മെഡിസെപ്പ്‌ ഒന്നാംഘട്ടം അടുത്ത മാസം 31 വരെ നീട്ടി

തിരുവനന്തപുരം: മെഡിസെപ്പ്‌ ഒന്നാംഘട്ട പദ്ധതി അടുത്ത മാസം 31 വരെ തുടരും. ഒരു മാസംകൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള പ്രീമിയം തുകയായ 61.14 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
മെഡിസെപ്പ്‌ രണ്ടാംഘട്ട പദ്ധതി അടുത്ത മാസം ഒന്നു മുതല്‍ നടപ്പാക്കുമെന്നു നേരത്തെ ഉത്തരവിറക്കിയിരുന്നു. രണ്ടാംഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ്‌ ഒന്നാംഘട്ട പദ്ധതി നീട്ടിയത്‌. രണ്ടാം ഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക അടുത്ത മാസം വിതരണം ചെയ്യുന്ന ശമ്പളത്തില്‍നിന്നു പിടിക്കേണ്ടതില്ലെന്നു ഡി.ഡി.ഒമാര്‍ക്കു നിര്‍ദേശം നല്‍കി.
ഏതെങ്കിലും സാഹചര്യത്തില്‍ പ്രീമിയം പിടിക്കപ്പെട്ടാല്‍, പിന്നീടുള്ള പ്രീമിയം ഗഡുക്കളില്‍ കുറച്ചുനല്‍കണമെന്നും ധനകാര്യ വകുപ്പ്‌ ഉത്തരവില്‍ നിര്‍ദേശിച്ചു.

Ads by Google
Tuesday 30 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
Ads by Google