Thursday, March 19, 2026 Last Updated 0 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 09.00 AM

മന്നം ജയന്തി ആഘോഷത്തിനൊരുങ്ങി എന്‍.എസ്‌.എസ്‌. ആസ്‌ഥാനം

uploads/news/2025/12/818125/5.jpg

ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്തുപത്മനാഭന്റെ 149-ാമത്‌ ജയന്തി ആഘോഷങ്ങള്‍ക്കുള്ള അവസാനഘട്ട തയാറെടുപ്പുകളില്‍ പെരുന്ന എന്‍.എസ്‌.എസ്‌. ആസ്‌ഥാനം.
പെരുന്നയിലെ വിദ്യാഭ്യാസ സമുച്ചയ മൈതാനിയില്‍ ആധുനികരീതിയില്‍ തയാറാക്കിയിരിക്കുന്ന മന്നംനഗറില്‍ ജനുവരി 1,2 തീയതികളിലാണു ആഘോഷങ്ങള്‍. 25,000 പേര്‍ക്ക്‌ ഇരിക്കാവുന്ന കൂറ്റന്‍ പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി. മോടിപിടിപ്പിക്കല്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്‌. പ്രവേശനകവാടത്തിന്റെയും പ്രധാന വേദിയുടെയും പണികളും പൂര്‍ത്തിയായി.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കരയോഗ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും താമസിക്കുന്നതിനായി വിദ്യാഭ്യാസ സ്‌ഥാപനങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. സ്‌ത്രീകള്‍ക്ക്‌ വനിതാഹോസ്‌റ്റലും എന്‍.എസ്‌.എസ്‌. കോളജ്‌ മൈതാനത്ത്‌ വിശാലമായ ഊട്ടുപുരയും ഒരുക്കിയിട്ടുണ്ട്‌. മന്നം സമാധിയും ആസ്‌ഥാന മന്ദിരവും വൈദ്യുത ദീപാലങ്കാരത്താല്‍ മനോഹരമാക്കുന്ന ജോലികളും അവസാനഘട്ടത്തിലാണ്‌. എന്‍.എസ്‌.എസ്‌. ആസ്‌ഥാനവും മന്നം സമാധിയും പ്രധാനക വാടവും ചായംപൂശി മോടിയാക്കി സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങി.
ഒന്നിനു രാവിലെ ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചന, 10.30-ന്‌ അഖിലകേരള നായര്‍ പ്രതിനിധിസമ്മേളനം. സമ്മേളനത്തില്‍ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും ചെയ്യും. പ്രസിഡന്റ്‌ ഡോ.എം.ശശികുമാര്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ നന്ദി പറയും.
വൈകിട്ട്‌ മൂന്നിനു കുന്നക്കുടി ഹാല മുരളീകൃഷ്‌ണ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി. 6.30-ന്‌ ചലച്ചിത്രതാരം ആശാശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രാത്രി ഒന്‍പതിന്‌ മേജര്‍ സെറ്റ്‌ കഥകളി നളചരിതം നാലാംദിവസം, നിഴല്‍ക്കുത്ത്‌.
രണ്ടിന്‌ മന്നം ജയന്തി ആഘോഷം. രാവിലെ ഭക്‌തിഗാനാലാപം, ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചന, എട്ടിന്‌ വെട്ടിക്കവല കെ.എന്‍.ശശികുമാറും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി, രാവിലെ 8.30-ന്‌ സാന്ദ്രാനന്ദലയം. 11-ന്‌ നടക്കുന്ന മന്നം ജയന്തിസമ്മേളനം ദേശീയന്യൂനപക്ഷ കമ്മിഷനംഗം ഡോ.സിറിയക്‌ തോമസ്‌ ഉദ്‌ഘാടനം ചെയ്യും. എന്‍.എസ്‌.എസ്‌. പ്രസിഡന്റ്‌ ഡോ.എം.ശശികുമാര്‍ അധ്യക്ഷതവഹിക്കും. കവിയും ഗാനരചയിതാവുമായ രാജീവ്‌ ആലുങ്കല്‍ അനുസ്‌മരണപ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.

Ads by Google
Tuesday 30 Dec 2025 09.00 AM
YOU MAY BE INTERESTED
Ads by Google
Ads by Google