Thursday, March 19, 2026 Last Updated 0 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 09.00 AM

വിജയകുമാര്‍ വന്നു, കീഴടങ്ങി, അകത്ത്‌!

uploads/news/2025/12/818121/1.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗം എന്‍. വിജയകുമാര്‍ പ്രത്യേകാന്വേഷണസംഘത്തിനു (എസ്‌.ഐ.ടി) മുന്നില്‍ കീഴടങ്ങി. അറസ്‌റ്റ്‌ രേഖപ്പെടുത്തി കൊല്ലത്തെ പ്രത്യേക വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കിയ വിജയകുമാറിനെ ജനുവരി 12 വരെ റിമാന്‍ഡ്‌ ചെയ്‌തു. കേസില്‍ നേരത്തേ അറസ്‌റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡില്‍ അംഗമായിരുന്നു വിജയകുമാര്‍.
മുന്‍കൂര്‍ജാമ്യാപേക്ഷ പിന്‍വലിച്ച്‌, ഇന്നലെ ഉച്ചയ്‌ക്കാണ്‌ വിജയകുമാര്‍ എസ്‌.ഐ.ടി. ഓഫീസിലെത്തി കീഴടങ്ങിയത്‌. നിരപരാധിയാണെന്നും എന്നാല്‍, കുടുംബവും സുഹൃത്തുക്കളും നിര്‍ദേശിച്ചപ്രകാരം കീഴടങ്ങുന്നുവെന്നുമാണ്‌ ഉദ്യോഗസ്‌ഥരോടു പറഞ്ഞത്‌.
ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ പത്മകുമാറിനൊപ്പം വിജയകുമാര്‍ ഗൂഢാലോചന നടത്തിയെന്നും രേഖകളില്‍ കൃത്രിമം കാട്ടിയെന്നും എസ്‌.ഐ.ടി. റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. വിജയകുമാറിന്റെ ജാമ്യാപേക്ഷ 31-ന്‌ കോടതി പരിഗണിക്കും.
സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രസിഡന്റിനൊപ്പം ബോര്‍ഡ്‌ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നു ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പത്മകുമാര്‍ അറസ്‌റ്റിലായെങ്കിലും അതേ ബോര്‍ഡില്‍ അംഗങ്ങളായിരുന്ന കെ.പി. ശങ്കര്‍ദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണമെത്താത്തത്‌ ഗുതിരുവനന്തപുരം

Ads by Google
Tuesday 30 Dec 2025 09.00 AM
YOU MAY BE INTERESTED
Ads by Google
Ads by Google