Thursday, March 19, 2026 Last Updated 15 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 09.00 AM

ട്രെയിനില്‍നിന്നു വീണ്‌ കാല്‍ അറ്റ സംഭവം: എട്ടുലക്ഷം രൂപ നല്‍കാന്‍ വിധി

കൊച്ചി: ട്രെയിനില്‍നിന്നുവീണ്‌ കാല്‍ അറ്റുപോയ സംഭവത്തില്‍ യാത്രക്കാരന്‌ എട്ടു ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്‌.
മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന്‌ ഒടുവിലാണു മാധ്യമപ്രവര്‍ത്തകനായ സിദ്ധാര്‍ഥ്‌ കെ. ഭട്ടതിരിക്ക്‌ ഹൈക്കോടതിയില്‍നിന്ന്‌ അനുകൂല ഉത്തരവ്‌ ലഭിച്ചത്‌. സ്വയം വരുത്തിവച്ച പരുക്ക്‌ എന്ന ട്രിബ്യൂണല്‍ ഉത്തരവിനെതിരേയായിരുന്നു സിദ്ധാര്‍ഥിന്റെ നിയമപോരാട്ടം.
2022 നവംബര്‍ 19-ന്‌ ഡല്‍ഹിയിലേക്കുള്ള യാത്രയ്‌ക്കിടെ ഗുജറാത്തിലെ സൂറത്തില്‍ വച്ചാണ്‌ സിദ്ധാര്‍ഥ്‌ അപകടത്തില്‍പ്പെട്ടത്‌. സിദ്ധാര്‍ഥ്‌ സഞ്ചരിച്ച ട്രെയിനില്‍ പാന്‍ട്രി ഇല്ലാത്തതിനാല്‍ ഭക്ഷണം വാങ്ങാനായി റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി തിരിച്ചുകയറുന്നതിനിടയിലാണ്‌ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍നിന്നു വഴുതി വീണത്‌. അപകടത്തില്‍ സിദ്ധാര്‍ഥിന്റെ രണ്ടുകാലും അറ്റു. നഷ്‌ടപരിഹാരത്തിനായി റെയില്‍വേ ക്ലെയിംസ്‌ ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും സ്വയം വരുത്തിവച്ച അപകടം എന്നായിരുന്നു മറുപടി. ഇതിനെതിരേയാണു നിയമ പോരാട്ടം നടത്തി അനുകൂല വിധി നേടിയത്‌.
മനഃപ്പൂര്‍വം വരുത്തി വയ്‌ക്കണമെന്ന്‌ ഉദ്ദേശത്തോടെയല്ല അപകടം നടന്നതെന്നും, നോ ഫോള്‍ട്ട്‌ റൂളിന്റെ സുപ്രീം കോടതിയിലുള്ള മുന്‍കാല വിധികളും സിദ്ധാര്‍ഥിന്‌ അനുകൂല ഉത്തരവ്‌ നേടാന്‍ സഹായകമായി. അപകടത്തിനു പിന്നാലെയുണ്ടായ ശാരീരിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന്‌ മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച്‌ നിലവില്‍ പി.എസ്‌.സി. പഠനത്തിലാണു സിദ്ധാര്‍ഥ്‌.

Ads by Google
Tuesday 30 Dec 2025 09.00 AM
YOU MAY BE INTERESTED
Ads by Google
Ads by Google