Thursday, March 19, 2026 Last Updated 1 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 09.00 AM

കൂടുതല്‍ സീറ്റിന്‌ അര്‍ഹതയുണ്ടെങ്കിലും സമ്മര്‍ദം ചെലുത്തില്ലെന്ന്‌ ലീഗ്‌

കൊച്ചി: തദ്ദേശസ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നടത്തിയ മികച്ച പ്രകടനത്തിന്റെ പശ്‌ചാത്തലത്തില്‍ നിയമസഭയില്‍ തങ്ങള്‍ക്കു കൂടുതല്‍ സീറ്റുകള്‍ക്ക്‌ അര്‍ഹതയുണ്ടെങ്കിലും അതിനായി യു.ഡി.എഫില്‍ സമ്മര്‍ദംചെലുത്തില്ലെന്നു മുസ്ലിം ലീഗ്‌. നിലവിലെ സാഹചര്യത്തില്‍ യു.ഡി.എഫിനെ സമ്മര്‍ദത്തിലാക്കി ചര്‍ച്ച കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ താല്‍പര്യമില്ലെന്നാണു ലീഗ്‌ കേന്ദ്രങ്ങള്‍ പറയുന്നത്‌. കൂടുതല്‍ ഘടകകക്ഷികളെ മുന്നണിയിലെത്തിക്കുന്നതിന്റെ ഭാഗമായി വിട്ടുവീഴ്‌ചയ്‌ക്ക്‌ ലീഗ്‌ ഒരുക്കമാണെന്ന സൂചനയാണിത്‌.
പി.വി. അന്‍വര്‍, സി.കെ. ജാനു എന്നിവരെ മുന്നണിയിലെത്തിച്ചു കഴിഞ്ഞു. കൂടുതല്‍ കക്ഷികളെയെത്തിച്ചു മുന്നണി ശക്‌തിപ്പെടുത്തി ഇടതുഭരണത്തുടര്‍ച്ച ഇല്ലാതാക്കുക തന്നെയാണു ലീഗിന്റെ പ്രാഥമികലക്ഷ്യം. ഈ ലക്ഷ്യത്തിനുവേണ്ടി, പാര്‍ട്ടിയുടെ താല്‍പര്യം ഹനിക്കാതെ ചില വിട്ടുവീഴ്‌ചകള്‍ക്കു തങ്ങള്‍ ഒരുക്കമാണെന്നാണ്‌ നേതാക്കള്‍ നല്‍കുന്ന സൂചന. അത്‌ സീറ്റുകള്‍ കൂടുതല്‍ ചോദിക്കാതെയും നിലവിലുള്ള സീറ്റുകള്‍ വെച്ചുമാറിയുമാകാം.
മുമ്പ്‌ 24 സീറ്റില്‍ മത്സരിച്ചിരുന്ന മുസ്ലിം ലീഗ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 27 സീറ്റാണ്‌ ആവശ്യപ്പെട്ടിരുന്നത്‌. പിന്നീട്‌ സമവായത്തിന്റെ ഭാഗമായി 25 സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചു.
കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുകയെന്നതിലുപരി മത്സരിക്കുന്ന സീറ്റുകളില്‍ വിജയം ഉറപ്പാക്കാനാണു ലക്ഷ്യമിടുന്നത്‌.

Ads by Google
Tuesday 30 Dec 2025 09.00 AM
YOU MAY BE INTERESTED
Ads by Google
Ads by Google