Thursday, March 19, 2026 Last Updated 0 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 09.00 AM

പോറ്റി-പിണറായി ചിത്രം: എന്‍. സുബ്രഹ്‌മണ്യനെ വീണ്ടും ചോദ്യംചെയ്‌തു

കോഴിക്കോട്‌: ശബരിമല സ്വര്‍ണക്കൊള്ളക്കേസ്‌ പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം സാമൂഹിക മാധ്യമത്തില്‍ പോസ്‌റ്റ്‌ ചെയ്‌ത സംഭവത്തില്‍ കെ.പി.സി.സി. രാഷ്‌ട്രീയ കാര്യസമിതിയംഗം എന്‍. സുബ്രഹ്‌മണ്യനെ പോലിസ്‌ വീണ്ടും ചോദ്യംചെയ്‌തു.
ചേവായൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ സുബ്രഹ്‌മണ്യനെയെും സഹായിയെയും ഒരുമിച്ചിരുത്തി അര മണിക്കുറോളം പോലീസ്‌ ചോദ്യം ചെയ്‌തു. താന്‍ പോസ്‌റ്റ്‌ ചെയ്‌തത്‌ യഥാര്‍ത്ഥ ചിത്രമാണെന്നാണ്‌ സുബ്രഹ്‌മണ്യന്‍ മൊഴി നല്‍കിയത്‌. കഴിഞ്ഞ ദിവസം കസ്‌റ്റഡിയിലടുത്ത സുബ്രഹ്‌മണ്യനോട്‌ ഇന്നലെ ഹാജരാവാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ്‌ സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയത്‌. നിയമവിരുദ്ധമായി കസ്‌റ്റഡിയില്‍ എടുത്തതിനെതിരേ നിയമനടപടി സ്വീകരിക്കാനാണ്‌ സുബ്രഹ്‌മണ്യന്റെ തീരുമാനം. ഫെയ്‌സ്‌ബുക്കില്‍ ഷെയര്‍ ചെയ്‌ത മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം ഒറിജില്‍ ആണെന്ന വാദം അദ്ദേഹം ആവര്‍ത്തിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ്‌ പുറത്തുവിട്ട വീഡിയോ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നതിന്‌ വേണ്ടിയുള്ളതാണ്‌. സാധാരണ രീതിയില്‍ പി.ആര്‍.ഡി. മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടുകളുടെയും വീഡിയോ സൂക്ഷിക്കുന്നതാണ്‌. അത്‌ പുറത്തുവിടണം. എഡിറ്റ്‌ ചെയ്ാതെ കിട്ടിയാല്‍ ആ ദൃശ്യങ്ങള്‍ അതിലുണ്ടാകും. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ നല്‍കണമെന്ന്‌ പി.ആര്‍.ഡിക്ക്‌ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കും. പോലീസ്‌ വേട്ടപ്പട്ടിയെ പോലെയാണ്‌ പെരുമാറുന്നത്‌. സര്‍ക്കാരിന്‌ വേണ്ടി ഗുണ്ടാപ്പണി ചെയ്ുന്നു. ഇതേ ഫോട്ടോ ബി.ജെ.പി. നേതാവും പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. പക്ഷേ അതില്‍ കേസെടുത്തിട്ടില്ലെന്നും സുബ്രഹ്‌മണ്യന്‍ അരോപിച്ചു.

Ads by Google
Tuesday 30 Dec 2025 09.00 AM
YOU MAY BE INTERESTED
Ads by Google
Ads by Google