Thursday, March 19, 2026 Last Updated 0 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 09.00 AM

അന്‍വറിന്‌ നോട്ടീസയച്ച്‌ ഇ.ഡി.

കൊച്ചി: ബിനാമി ഇടപാടില്‍ പി.വി. അന്‍വറിനു നോട്ടീസ്‌ അയച്ച്‌ ഇ.ഡി. കൊച്ചി ഓഫീസില്‍ നാളെ ചോദ്യംചെയ്യലിനു ഹാജരാകാനാണു നിര്‍ദ്ദേശം. ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വായ്‌പ തട്ടിപ്പിലാണ്‌ ഇ.ഡി. അന്വേഷണം. നേരത്തെ അന്‍വറിന്റെ സ്‌ഥാപനങ്ങളില്‍ അടക്കം ആറിടത്ത്‌ ഇ.ഡി. പരിശോധന നടത്തിയിരുന്നു. ബിനാമി ഇടപാടില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നു ഇ.ഡി. വ്യക്‌തമാക്കി.
അന്‍വര്‍ ബിനാമി ഇടപാട്‌ നടത്തിയെന്നാണ്‌ ഇ.ഡി. കണ്ടെത്തല്‍. റെയ്‌ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ പി.എം.എല്‍.എ. വകുപ്പുപ്രകാരമാണു നോട്ടീസ്‌ നല്‍കിയത്‌. 2016ല്‍ 14.38 കോടി ആയിരുന്ന പി.വി. അന്‍വറിന്റെ ആസ്‌തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു. അന്‍വറിനു പണം നല്‍കിയവരിലേക്കും അന്വേഷണം എത്തും. ആസ്‌തി വര്‍ധന എങ്ങനെ എന്നതിനു പി.വി. അന്‍വറിനു കൃത്യമായ വിശദീകരണമില്ല.

Ads by Google
Tuesday 30 Dec 2025 09.00 AM
YOU MAY BE INTERESTED
Ads by Google
Ads by Google