Thursday, March 19, 2026 Last Updated 0 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 02.09 AM

ശ്രീലേഖയെത്തി പ്രശാന്തിനെത്തേടി; ''പ്രശാന്തിന്‌ തുടരണമെങ്കില്‍ തുടരട്ടെ; ഞാന്‍ മോനേന്നു വിളിച്ചു സംസാരിക്കുന്നയാള്‍''

uploads/news/2025/12/817945/29kk3.jpg

തിരുവനന്തപുരം: ഓഫീസ്‌ മാറ്റ വിവാദത്തിനിടയില്‍ ശാസ്‌തമംഗലത്തെ എം.എല്‍.എ ഓഫീസിലെത്തി വി.കെ. പ്രശാന്തിനെ കണ്ട്‌ ശ്രീലേഖ. ഓഫീസ്‌ ഒഴിയണമെന്ന്‌ എം.എല്‍.എയെ വിളിച്ച്‌ ഫോണില്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ്‌ ശ്രീലേഖ നേരിട്ടെത്തിയത്‌. അതേസമയം വാടകക്കാലാവധി കഴിയുംവരെ താനിവിടെ തുടരുമെന്ന്‌ വി.കെ. പ്രശാന്ത്‌ വ്യക്‌തമാക്കി. ഇതേക്കുറിച്ച്‌ ആര്‍. ശ്രീലേഖ പറഞ്ഞത്‌ ഇങ്ങനെയാണ്‌:
''ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. ചെറിയ പ്രശ്‌നം നിങ്ങള്‍ വിവാദമാക്കരുത്‌. എന്റെ അനിയന്‍ തന്നെയാണു പ്രശാന്ത്‌. ഞാന്‍ മോനേയെന്നു വിളിച്ച്‌ സംസാരിക്കുന്ന ആളാണ്‌. പ്രശാന്തിന്‌ മൂന്നുമാസം തുടരണമെങ്കില്‍ തുടരട്ടെ. എനിക്കു വിരോധമില്ല. ഞാന്‍ അഭ്യര്‍ഥിച്ചുവെന്നേയുള്ളൂ. ഞാനും എന്റെയാളുകളും ആ ഓഫീസില്‍ ഇരിക്കുമെന്നേയുള്ളൂ. അല്ലാതെ എനിക്കു നിവൃത്തിയില്ല. അതിന്റെ ബുദ്ധിമുട്ട്‌ പ്രശാന്ത്‌ സഹിക്കണം. അത്രയേയുള്ളൂ.'' ഏഴുവര്‍ഷം ഇല്ലാത്ത ബുദ്ധിമുട്ട്‌ മാഡം അവിടെ ഇരിക്കുന്നതുകൊണ്ട്‌ തനിക്കില്ലെന്നായിരുന്നു ഇതിനോടുള്ള വി.കെ പ്രശാന്തിന്റെ പ്രതികരണം. 'അപ്പോ തീര്‍ന്നല്ലോ, ഹാപ്പിയായില്ലേ എല്ലാരും' എന്ന്‌ ശ്രീലേഖയും പ്രതികരിച്ചു.

Ads by Google
Monday 29 Dec 2025 02.09 AM
YOU MAY BE INTERESTED
Ads by Google
Ads by Google