Thursday, March 19, 2026 Last Updated 19 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 02.07 AM

പക്ഷിപ്പനി: കോഴിക്കടകള്‍ നാളെമുതല്‍ അടച്ചിടും

uploads/news/2025/12/817943/29k5.jpg

ആലപ്പുഴ: പക്ഷിപ്പനിയുടെ പേരില്‍ പൗള്‍ട്രി വ്യവസായത്തെ തളര്‍ത്തുന്ന നടപടികളില്‍നിന്നു സര്‍ക്കാര്‍ പിന്മാറാത്തപക്ഷം സംസ്‌ഥാനത്തെ കോഴിക്കടകള്‍ 30നുശേഷം അടച്ചിടുമെന്ന്‌ ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍.
പക്ഷിപ്പനി പ്രചാരണം പൗള്‍ട്രി കര്‍ഷകര്‍ക്കാണ്‌ തിരിച്ചടിയാകുന്നത്‌. കേരളത്തെ പക്ഷിപ്പനി മുക്‌തമാക്കാന്‍ പഠനം നടത്തി അനുയോജ്യമായ തീരുമാനം ഉന്നതതല യോഗം ചേര്‍ന്നു കൈക്കൊള്ളണം. കുട്ടനാട്ടിലെ താറാവുകളില്‍ വ്യാപിച്ചിരിക്കുന്ന പക്ഷിപ്പനി ഇതര മേഖലകളിലേക്കു പകരുന്നത്‌ തടയാന്‍ സത്വര നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തയാറാകണം. അപ്രായോഗിക നടപടികളിലൂടെ ആലപ്പുഴ ജില്ലയിലെ പൗള്‍ട്രി വ്യവസായത്തെയും അതിനെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന്‌ ആളുകളെയും പട്ടിണിയിലാക്കുന്ന സമീപനത്തില്‍നിന്ന്‌ സര്‍ക്കാര്‍ പിന്മാറണം. വിഷയത്തില്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ സംസ്‌ഥാനത്തെ കോഴിക്കടകള്‍ ഈ മാസം 30നു ശേഷം അടച്ചിട്ട്‌ ശക്‌തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന്‌ ഓള്‍ കേരളാ പൗള്‍ട്രി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എസ്‌.കെ. നസീര്‍ പറഞ്ഞു.

Ads by Google
Monday 29 Dec 2025 02.07 AM
YOU MAY BE INTERESTED
Ads by Google
Ads by Google