Thursday, March 19, 2026 Last Updated 1 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 02.07 AM

ഉപരാഷ്‌ട്രപതി ഇന്ന്‌ തിരുവനന്തപുരത്ത്‌

uploads/news/2025/12/817941/29k3.jpg

തിരുവനന്തപുരം: ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്‌ണന്‍ ഇന്നു തിരുവനന്തപുരത്ത്‌. വൈകിട്ട്‌ ഏഴിനു വിമാനമിറങ്ങുന്ന ഉപരാഷ്‌ട്രപതി 7.20ന്‌ പാളയം എല്‍.എം.എസ്‌. കോമ്പൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്‌റ്റില്‍ മുഖ്യാതിഥിയാകും. ലോക്‌ഭവനിലാണ്‌ ഉപരാഷ്‌ട്രപതിക്കു രാത്രിതാമസം.
30ന്‌ രാവിലെ 10ന്‌ വര്‍ക്കല ശിവഗിരിയില്‍ 93-ാമത്‌ ശിവഗിരി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. തിരികെ ഹെലികോപ്‌ടറില്‍ തിരുവനന്തപുരത്ത്‌ എത്തി 12.05ന്‌ മാര്‍ ഈവാനിയോസ്‌ കോളജ്‌ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്‌ക്ക്‌ 1.25ന്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിക്കു മടങ്ങും.

Ads by Google
Monday 29 Dec 2025 02.07 AM
YOU MAY BE INTERESTED
Ads by Google
Ads by Google