Thursday, March 19, 2026 Last Updated 1 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 02.05 AM

'ചിട്ടിത്തുക തിരികെ നല്‍കിയില്ല, 8.55 ലക്ഷം നഷ്‌ടപരിഹാരം നല്‍കണം'

കൊച്ചി: വരിക്കാരില്‍നിന്നു ലക്ഷങ്ങള്‍ തവണകളായി ചിട്ടിത്തുക സ്വീകരിച്ചശേഷം മുങ്ങിയ കുറിക്കമ്പനി ചിട്ടി 8.55 ലക്ഷം രൂപ നല്‍കണമെന്ന്‌ എറണാകുളം ജില്ലാ ഉപഭോക്‌തൃ തര്‍ക്ക പരിഹാര കോടതി. കൊച്ചി കടവന്ത്ര സ്വദേശിയും നാടകകലാകാരനുമായ സതീഷ്‌ സംഗമിത്ര, കൊടുങ്ങല്ലൂര്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനിസേയര്‍ കുരീസ്‌ എന്ന സ്‌ഥാപനത്തിനെതിരേ നല്‍കിയ പരാതിയിലാണ്‌ ഉത്തരവ്‌. 2011 ലാണ്‌ പരാതിക്കാരന്‍ 16.5 ലക്ഷം രൂപ സലയുള്ള ചിട്ടിയില്‍ ചേര്‍ന്നത്‌. 110 തവണകളായി 8,25,000 രൂപ അടച്ചു. പിന്നീട്‌ സ്‌ഥാപനം പൂട്ടി ഉടമകള്‍ മുങ്ങി.
പരാതിക്കാരന്‍ അടച്ച 8,25,000 രൂപ 12% പലിശ സഹിതം തിരിച്ചുനല്‍കണമെന്നു കോടതി ഉത്തരവില്‍ വ്യക്‌തമാക്കി. പരാതിക്കാരനുണ്ടായ മാനസികവിഷമത്തിനും സാമ്പത്തിക നഷ്‌ടത്തിനും നഷ്‌ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 5,000 രൂപയും 45 ദിവസത്തിനകം കൈമാറാനും ഉത്തരവിട്ടുണ്ട്‌.

Ads by Google
Monday 29 Dec 2025 02.05 AM
YOU MAY BE INTERESTED
Ads by Google
Ads by Google