Thursday, March 19, 2026 Last Updated 0 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 02.05 AM

സമസ്‌ത ശതാബ്‌ദി സന്ദേശ യാത്ര ശുഭ്ര സാഗരമായി മംഗളുരു

മംഗളൂരു: സമസ്‌ത കേരള ജംഇയ്ത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ശതാബ്‌ദി സന്ദേശ യാത്രയുടെ സമാപന സമ്മേളന വേദിയായ മംഗളുരു ശുഭ്രസാഗരം. മംഗളുരു അഡിയാര്‍ കണ്ണൂരിലെ ഷാ മൈതാനിയില്‍ ആയിരങ്ങളാണ്‌ തടിച്ചുകൂടിയത്‌.
തലപ്പാടിയിലെ കെ.സി. റോഡില്‍നിന്നു സന്ദേശയാത്രയെ ദക്ഷിണ കന്നഡ ജില്ലാ മുശാവറയുടെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സമാപന സമ്മേളന നഗരിയിലേക്ക്‌ ആനയിച്ചു. തമിഴ്‌നാട്‌, കേരളം, കര്‍ണാടക സംസ്‌ഥാനങ്ങളെ ബന്ധിപ്പിച്ച്‌ നടത്തിയ ശതാബ്‌ദി സന്ദേശ യാത്രയില്‍ 313 സ്‌ഥിരാംഗങ്ങളും വിഖായ, ആമില വളണ്ടിയര്‍മാര്‍, മീഡിയ, മെഡിക്കല്‍ സംഘം ഉള്‍പ്പെടെ ശതാബ്‌ദി യാത്രയില്‍ സമസ്‌ത പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.
സമസ്‌ത കേന്ദ്ര മുശാവറ അംഗം ത്വഖാ അഹ്‌മദ്‌ മൗലവിയുടെ പ്രാര്‍ഥനയോടെയാണ്‌ സമാപന സമ്മേളനം ആരംഭിച്ചത്‌. കര്‍ണാടക നിയമസഭാ സ്‌പീക്കര്‍ യു.ടി. ഖാദര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ജില്ലാ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അബ്‌ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ അധ്യക്ഷനായി. സയ്ിദുല്‍ ഉലമ സയ്ിദ്‌ മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സമസ്‌ത സന്ദേശം നല്‍കി. ഖാസിം ദാരിമി കിന്യ, പി.എം അബ്‌ദുസ്സലാം ബാഖവി വടക്കേക്കാട്‌, കെ. മോയിന്‍കുട്ടി, സയ്ിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍, ഉസ്‌മാന്‍ ഫൈസി തോടാര്‍, അബ്‌ദുല്ല ഫൈസി കൊടക്‌, വാക്കോട്‌ മെയ്‌തീന്‍ കുട്ടി മുസ്ലിയാര്‍, സയ്ിദ്‌ പൂക്കോയ തങ്ങള്‍, സയ്ിദ്‌ സാബിഖലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌, അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, സത്താര്‍ പന്തലൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ തുടങ്ങിയവര്‍ പ്രസംഗി

Ads by Google
Monday 29 Dec 2025 02.05 AM
YOU MAY BE INTERESTED
Ads by Google
Ads by Google